വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട നിര്‍മാണത്തിനായി നികത്തിയെടുക്കുക 77.17 ഹെക്ടര്‍ കടല്‍. സര്‍ക്കാരില്‍നിന്നോ, സ്വകാര്യ വ്യക്തികളില്‍നിന്നോ സ്ഥലം ഏറ്റെടുക്കേണ്ടിവരില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ആകെ നികത്തിയെടുക്കേണ്ട കടല്‍ഭാഗം 143.17 ഹെക്ടറായിരുന്നു. ഇതില്‍ 66 ഹെക്ടര്‍ ഒന്നാംഘട്ടത്തില്‍ നികത്തിയിരുന്നു. ശേഷിക്കുന്ന 77.17 ഹെക്ടര്‍ ഉപയോഗപ്രദമാക്കിയെടുക്കും. കണ്ടെയ്നര്‍ യാഡ് വികസിപ്പിക്കാനുള്ള സ്ഥലമാണു ഡ്രജിങ്ങിലൂടെ കടല്‍ നികത്തി കണ്ടെത്തുക. രണ്ടും മൂന്നും ഘട്ട നിര്‍മാണത്തിനു കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാരിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചിരുന്നു

