Connect with us

Hi, what are you looking for?

News

ഒറ്റ റീചാര്‍ജില്‍ 15 ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍; വമ്പന്‍ പാക്കേജുമായി ജിയോ!

മാസം 888 രൂപ വരുന്ന പ്ലാനില്‍ അണ്‍ലിമിറ്റഡ് ഡേറ്റയും 30 എം.ബി.പി.എസ് ഡൗണ്‍ലോഡിംഗ് സ്പീഡും ലഭിക്കും

ഏറ്റവും പുതിയ അണ്‍ലിമിറ്റഡ് പ്ലാന്‍ വഴി ഉപഭോക്താക്കളെ വീഴ്ത്താന്‍ റിലയന്‍സ് ജിയോ. മാസം 888 രൂപ വരുന്ന പ്ലാനില്‍ അണ്‍ലിമിറ്റഡ് ഡേറ്റയും 30 എം.ബി.പി.എസ് ഡൗണ്‍ലോഡിംഗ് സ്പീഡും ലഭിക്കും. 15 ജനപ്രിയ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ ഈ പ്ലാനിലൂടെ ലഭിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ജിയോ ഫൈബര്‍, ജിയോ എയര്‍ഫൈബര്‍ ഉപയോക്താക്കള്‍ക്കു വേണ്ടിയാണ് ഈ പ്ലാന്‍. പ്ലാന്‍ പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ ആവേശഭരിതരാണ്.

ഒറ്റയടി പ്ലാറ്റ്ഫോമുകള്‍ തന്നെയാണ് പ്ലാനിന്റെ പ്രധാന പ്രത്യേകത. ഹോട്ട്സ്റ്റാര്‍, നെറ്റ്ഫ്ളിക്സ്, ജിയോസിനിമ പ്രീമിയം, ആമസോണ്‍ പ്രൈംവീഡിയോ എന്നിവ ഉള്‍പ്പെടെയാണ് ലഭ്യമാകുക. അണ്‍ലിമിറ്റഡ് ഡേറ്റ പ്ലാന്‍ ആയ ജിയോ ഫൈബറില്‍ 1,000 ജി.ബി ജിയോ എയര്‍ഫൈബറില്‍ 3,3000 ജി.ബി എന്നിങ്ങനെയാണ് പരിധി. എല്ലാ പ്രധാന ഒ.ടി.ടി പ്ലാറ്റ്ഫോമുകളെയും ചേര്‍ത്ത് ജിയോ നല്‍കുന്ന ഏറ്റവും മികച്ച പ്ലാനാണ് 888 രൂപയുടേത്. നിലവിലുള്ള പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് അനായാസം ഈ പ്ലാനിലേക്ക് മാറാം.

ജിയോയുടെ പുതിയ പാക്കേജില്‍ ലഭിക്കുന്ന പ്രധാനപ്പെട്ട ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍- നെറ്റ്ഫ്ളിക്സ്, പ്രൈംവീഡിയോ, ജിയോ സിനിമ പ്രീമിയം, ഡിസ്നി ഹോട്ട്സ്റ്റാര്‍, സോണി ലിവ്, സീ5, സണ്‍നെസ്റ്റ്, ഡിസ്‌കവറി പ്ലസ്, എറോസ് നൗ, ഇ.ടിവി വിന്‍ എന്നിവയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like