Connect with us

Hi, what are you looking for?

News

സിഎസ്ആര്‍ പദ്ധതികളിലൂടെ കേരളത്തിന് കരുതലായി വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്

സാമൂഹിക ഉന്നമനവും, സുസ്ഥിര വികസനവും ലക്ഷ്യമിട്ടാണ് വി ഗാര്‍ഡിന്റെ സിഎസ്ആര്‍ പദ്ധതികളെല്ലാം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്

സംസ്ഥാനത്തുടനീളം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ സിഎസ്ആര്‍ പദ്ധതികളിലൂടെ തങ്ങളുടെ സാമൂഹിക പ്രതിബദ്ധത അടിവരയിടുകയാണ് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, ദുരന്ത നിവാരണം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും സിഎസ്ആര്‍ പദ്ധതികള്‍ നടപ്പിലാക്കിയിരിക്കുന്നത്. സാമൂഹിക ഉന്നമനവും, സുസ്ഥിര വികസനവും ലക്ഷ്യമിട്ടാണ് വി ഗാര്‍ഡിന്റെ സിഎസ്ആര്‍ പദ്ധതികളെല്ലാം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്.

ഞങ്ങളുടെ സാമൂഹ്യ വികസന സമീപനവും അതിനായുള്ള പദ്ധതികളും കൃത്യമായ ലക്ഷ്യബോധത്തോടെ ആവിഷ്‌കരിച്ചിട്ടുള്ളവയാണ്. അന്തസ്സ്, ശാക്തീകരണം എന്നിവയിലൂടെ മാത്രമേ സമൂഹത്തില്‍ അര്‍ത്ഥപൂര്‍ണമായ മാറ്റങ്ങള്‍ സംഭവിക്കുകയുള്ളു എന്ന വിശ്വാസമാണ് ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, ദുരന്ത നിവാരണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സിഎസ്ആര്‍ നിക്ഷേപം നടത്തുവാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. ഏവര്‍ക്കും ഒരുമിച്ച് വളരുവാന്‍ സാധിക്കുന്ന ഒരു സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുന്നതിലുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് കേരളത്തില്‍ ഞങ്ങള്‍ നടപ്പിലാക്കുന്ന സിഎസ്ആര്‍ പദ്ധതികളില്‍ പ്രതിഫലിക്കുന്നത് – ഡോ. റീനാ മിഥുന്‍ ചിറ്റിലപ്പിള്ളി പറഞ്ഞു.

ഈ വര്‍ഷത്തെ ഏറ്റവം പ്രധാനപ്പെട്ട പദ്ധതികളിലൊന്ന് കൊച്ചിയില്‍ വച്ച് സംഘടിപ്പിക്കപ്പെട്ട റസിഡന്‍ഷ്യല്‍ സ്‌കില്‍ ഡവലപ്മെന്റ് പ്രോഗ്രാമായ തരംഗ് 2024-25 ആയിരുന്നു. ഇതിലൂടെ നിരവധി യുവാക്കള്‍ക്ക് ഇലക്ട്രിക്കല്‍, ഇലക്ട്രോമെക്കാനിക്കല്‍ ട്രേഡുകളില്‍ പരിശീലനം നല്‍കി. അതുവഴി അവരുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുകയും മികച്ച ജീവിത സാഹചര്യം ഉറപ്പാക്കുന്നതിനുള്ള പിന്തുണ നല്‍കുകയും ചെയ്തു.

ഈ വര്‍ഷത്തെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വി ഗാര്‍ഡ് ആരോഗ്യമേഖലയില്‍ വിവിധ സംഭാവനകള്‍ നല്‍കി. എറണാകുളം ഗവണ്‍മെന്റ് ടി.ബി. സെന്ററിന് ഹോം കെയര്‍ സേവനങ്ങള്‍ക്കും മരുന്ന് വിതരണത്തിനുമായി ഒരു വാഹനവും, കൊച്ചി ലിങ്ക് റോഡിലെ ആല്‍ഫ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, സിലിണ്ടറുകള്‍, വീടുകളില്‍ ചെന്ന് ചികിത്സിക്കുന്നവര്‍ക്കായുള്ള മൂന്നു മാസത്തേക്കുള്ള മരുന്നുകള്‍ എന്നിവയും നല്‍കി. കൂടാതെ, പള്ളുരുത്തി ഗവ. താലൂക്ക് ആശുപത്രിക്ക് ഇ.സി.ജി. മെഷീനുകള്‍, എമര്‍ജന്‍സി ട്രോളികള്‍, ഡിഫിബ്രില്ലേറ്ററുകള്‍ എന്നിവയും സംഭാവന ചെയ്തു.

സമൂഹത്തിലെ താഴേക്കിടയിലുള്ള വിഭാഗങ്ങളില്‍ വിദ്യാഭ്യാസരംഗത്ത് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുക എന്നതിനാണ് വിദ്യാഭ്യാസ മേഖലയിലെ സിഎസ്ആര്‍ പദ്ധതികളില്‍ വി ഗാര്‍ഡ് പ്രധാനമായും ഊന്നല്‍ നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി അട്ടപ്പാടിയിലെ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ട്രൈബല്‍ സ്‌കൂളില്‍ ഒരു സയന്‍സ് ലാബ് സ്ഥാപിച്ചു. കൂടാതെ, ഈസ്റ്റ് കൊരട്ടി പി.എസ്.എച്ച്.എസ്.എസിലെ പഠനം സ്മാര്‍ട്ട് ആക്കുന്നതിന് ആവശ്യമായ ലാപ്‌ടോപ്പുകളും പ്രൊജക്ടറുകളും നല്‍കി. വെണ്ണല ഗവണ്‍മെന്റ് സ്‌കൂളിലെ ഐ.ടി. ലാബ് കമ്പ്യൂട്ടറുകള്‍, ഫര്‍ണിച്ചറുകള്‍, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവ നല്‍കി നവീകരിക്കുകയും ചെയ്തു.

വി ഗാര്‍ഡിന്റെ സഹായ പദ്ധതിയിലൂടെ ഗുരുതര രോഗബാധിതരായ 5 വ്യക്തികള്‍ക്കുള്ള സാമ്പത്തിക പിന്തുണയും കമ്പനി നല്‍കിയിട്ടുണ്ട്. വയനാട്ടിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ഡ്രൈ റേഷന്‍ കിറ്റുകളും കമ്പനി വിതരണം ചെയ്തു. പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവരെ മുഖ്യധാരയിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി, ഡൗണ്‍സിന്‍ഡ്രോം ബാധിതരായ കുട്ടികള്‍ക്കായി ഡൗണ്‍ സിന്‍ഡ്രോം ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച നാഷണല്‍ ഗെയിംസ് 2025 സ്പോണ്‍സര്‍ ചെയ്തതും വിഗാര്‍ഡ് ആയിരുന്നു.

കേരളത്തിന് പുറമേ, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി, ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ്, ബീഹാര്‍, സിക്കിം, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ജമ്മു & കാശ്മീര്‍, ഒഡീസ, വെസ്റ്റ് ബംഗാള്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലായി 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 6.60 കോടിയിലധികം രൂപ വിവിധ മേഖലകളിലെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിഗാര്‍ഡ് വിനിയോഗിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

News

ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം

Education

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നാണ്. നേട്ടങ്ങളില്‍ ഏറ്റവും പ്രധാനം അറിവ് നേടുക എന്നതാണ്. ആ അറിവിന് ലോകത്തെ നയിക്കാനുള്ള ശക്തിയുണ്ട്. മാറ്റങ്ങള്‍ കൊണ്ട് വരാനുള്ള കഴിവാണ് അറിവിന്റെ മികവ്