Connect with us

Hi, what are you looking for?

News

ഏറ്റവും കനം കുറഞ്ഞ എഫ് സീരീസ് സ്മാര്‍ട്ട് ഫോണ്‍; ഗാലക്‌സി എഫ് 56 സാംസങ്ങ് പുറത്തിറക്കി

ഉയര്‍ന്ന റെസല്യൂഷനും ഷേക്ക് ഫ്രീ വീഡിയോകളും ഫോട്ടോകളും പകര്‍ത്താന്‍ വേണ്ടി ഫ്‌ളാഗ്ഷിപ്പ് ഗ്രേഡ് 50എംപി ഒഐഎസ് ട്രിപ്പിള്‍ ക്യാമറയാണ് ഗാലക്‌സി എഫ്56 5ജിയില്‍ വരുന്നത്

എഫ് സീരീസ് പോട്ട്‌ഫോളിയോയിലെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ട്‌ഫോണായ ഗാലക്‌സി എഫ് 56 5ജി പുറത്തിറക്കി ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്ങ്. 7.2 മില്ലീമീറ്റര്‍ മാത്രം വീതിയുള്ള ഈ സ്മാര്‍ട്ട്‌ഫോണ്‍ ഫ്‌ളാഗ്ഷിപ്പ് ഗ്രേഡ് ക്യാമറ, 6 ജനറേഷന്‍ ആന്‍ഡ്രോയ്ഡ് അപ്‌ഗ്രേഡ് സൈക്കിള്‍, മുന്‍പിലും പിന്നിലും ഗോറില്ല ഗ്ലാസ്സ് വിക്ടസ് പ്ലസ് സംരക്ഷണം നൂതന എഐ എഡിറ്റിങ്ങ് ടൂളുകള്‍ എന്നിങ്ങനെ നിരവധി സെഗ്മെന്റ് ലീഡിങ്ങ് സവിശേഷതകളാല്‍ സമ്പന്നമാണ് ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍.

ഗാലക്‌സി എഫ് 56 5ജിയിലൂടെ ശക്തവും ഭാവിക്ക് അനുയോജ്യമായതുമായ സാങ്കേതവിദ്യ വഴി ഉപഭോക്താക്കളുടെ ജീവിതത്തെ നവീകരിക്കാനുള്ള പ്രതിബദ്ധത സാംസങ്ങ് വീണ്ടും ഉറപ്പാക്കുകയാണെന്ന് സാംസങ്ങ് ഇന്ത്യ എംഎക്‌സ് ബിസ്‌നസ് ഡയറക്ടര്‍ അക്ഷയ് എസ് റാവു പറഞ്ഞു. ജീവിതശൈലിക്ക് അനുയോജ്യമായ സ്മാര്‍ട്ട്‌ഫോണ്‍ തിരയുന്ന യുവ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം പ്രദാനം ചെയ്യുന്നതായിരിക്കും ഗാലക്‌സി എഫ് 56 5ജിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്‌ലാഗ്ഷിപ്പ് ഗ്രേഡ് ക്യാമറ

ഉയര്‍ന്ന റെസല്യൂഷനും ഷേക്ക് ഫ്രീ വീഡിയോകളും ഫോട്ടോകളും പകര്‍ത്താന്‍ വേണ്ടി ഫ്‌ളാഗ്ഷിപ്പ് ഗ്രേഡ് 50എംപി ഒഐഎസ് ട്രിപ്പിള്‍ ക്യാമറയാണ് ഗാലക്‌സി എഫ്56 5ജിയില്‍ വരുന്നത്. മികച്ച സെല്‍ഫികള്‍ക്കായി അതിശയിപ്പിക്കുന്ന 12 എംപി എച്ച്ഡിആര്‍ ഫ്രണ്ട് ക്യാമറയും ഈ സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതയാണ്. ഗാലക്‌സി എഫ്56 5ജിയിലെ ക്യാമറകള്‍ കുറഞ്ഞ വെളിച്ചത്തില്‍ പോലും ഉജ്ജ്വലമായ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും വേണ്ടി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.

ഇതിന്റെ ബിഗ് പിക്‌സല്‍ സാങ്കേതികവിദ്യ, ലോ നോയ്‌സ് മോഡ്, എഐ ഐഎസ്പി എന്നിവ അതിന്റെ നൈറ്റോഗ്രഫിയെ വ്യത്യസ്ത തലത്തിലേക്ക് കൊണ്ടുപോകുന്നു. കൂടാതെ പിന്‍ ക്യാമറയില്‍ല 2എക്‌സ് സൂം അടങ്ങിയ പോര്‍ട്രേറ്റ് 2.0യും ഇതിലുണ്ട്. ഇത് വ്യക്തവും സ്വാഭാവികവുമായ ബൊക്കെ ഇഫക്റ്റ് നല്‍കുന്നു. 10 ബിറ്റ് എച്ച്ഡിആറില്‍ 4കെ 30 എഫ്പിഎസ് വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനും വൈവിധ്യമാര്‍ന്ന നിറങ്ങളടങ്ങിയ യഥാര്‍ത്ഥ ഔട്ട്പുട്ട് പകര്‍ത്താനുമാകും. ഒബ്ജക്ട് ഇറേസര്‍, എഡിറ്റ് സജഷനുകള്‍ തുടങ്ങിയ നൂതന എഐ പവേര്‍ഡ് എഡിറ്റിങ്ങ് ടൂളുകളും ഗാലക്‌സി എഫ56 5ജിയിലുണ്ട്.

പുതിയ ഡിസൈന്‍, ഡിസ്‌പ്ലൈ, ഈടുനില്‍പ്പ്

ഗാലക്‌സി എഫ്56 5ജി 7.2 മില്ലീ മീറ്റര്‍ മാത്രമുള്ള മെലിഞ്ഞ സ്മാര്‍ട്ട്‌ഫോണാണ്. മുന്നിലും പിന്നിലും കോര്‍ണിങ്ങ്, ഗൊറില്ല, ഗ്ലാസ് വിക്ടസ് സംരക്ഷണവുമുണ്ട്. 6.7” ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് പ്ലസ് ഡിസ്‌പ്ലേയും 1200 നിറ്റ്‌സ് ഹൈ ബ്രൈറ്റ്‌നെസ് മോഡ് (എച്ച്ബിഎം)ഉം വിഷന്‍ ബൂസ്റ്റര്‍ സാങ്കേതികവിദ്യയും ഇതിലുണ്ട്. 120 ഹെഡ്‌സ് റിഫ്രഷ് റേറ്റ് സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം സുഖകരമാക്കി മാറ്റുന്നു. ഗാലക്‌സി എഫ് 56 5ജിയിലെ ഗ്ലാസ് ബാക്കും മെറ്റല്‍ ക്യാമറ ഡെക്കോയും ജനപ്രിയ ഗാലക്‌സി എഫ് സീരിസിലേക്ക് ഉന്മേഷദായകമായ ഒരു പ്രീമിയം ഡിസൈന്‍ അപ്‌ഗ്രേഡും നല്‍കുന്നു. ഈ സ്മാര്‍ട്ട് ഫോണ്‍ ഉന്മേഷദായകമായ പച്ചയും വയലറ്റും നിറങ്ങളില്‍ ലഭ്യമാകും.

പവര്‍ഫുള്‍ പെര്‍ഫോമന്‍സ്

എല്‍പിഡിഡിആര്‍5എക്‌സ് സഹിതം എക്‌സിനോസ് 1480 പ്രോസസര്‍ നല്‍കുന്ന ഗാലക്‌സി എഫ്56 5ജി വളരെ വേഗതയേറിയതും ഊര്‍ജ്ജക്ഷമതയുള്ളതുമാണ്. 5ജിയുടെ ആത്യന്തിക വേഗതയും കണക്റ്റിവിറ്റിയും ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് എവിടെ പോയാലും പൂര്‍ണ്ണമായും കണക്റ്റഡ് ആയിരിക്കാനും, വേഗതയേറിയ ഡൗണ്‍ലോഡുകള്‍, സുഗമമായ സ്ട്രീമിംഗ്, തടസ്സമില്ലാത്ത ബ്രൗസിംഗ് എന്നിവ അനുഭവിക്കാനും കഴിയും. ഫ്‌ലാഗ്ഷിപ്പ് ലെവല്‍ വേപ്പര്‍ കൂളിംഗ് ചേമ്പറും ഉയര്‍ന്ന നിലവാരമുള്ള ഓഡിയോ, വിഷ്വലുകളും ഉപയോഗിച്ച് ഈ പ്രോസസര്‍ ഒരു വേഗത്തിലുള്ള മൊബൈല്‍ ഗെയിമിംഗ് അനുഭവം നല്‍കുന്നു.

ദീര്‍ഘനേരം ബ്രൗസിങ്ങ്, ഗെയ്മിങ്ങ്, തുടര്‍ച്ചയായ കാഴ്ച്ച തുടങ്ങിയവ സാധ്യമാക്കുന്ന 5000എംഎച്ച് ബാറ്ററിയാണ് ഗാലക്‌സി എഫ്56 5ജിയില്‍ ഉള്ളത്. ഈ വലിയ ബാറ്ററി ഉപയോക്താക്കളെ തടസ്സങ്ങളില്ലാതെ തുടരാനും, ബന്ധം നിലനിര്‍ത്താനും, വിനോദത്തിലേര്‍പ്പെടാനും, ഉല്‍പ്പാദനക്ഷമമാക്കാനും അനുവദിക്കുന്നു. കൂടാതെ 45ഡബ്ല്യു സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് വേഗത്തിലുള്ള ഊര്‍ജ്ജം വീണ്ടെടുപ്പ് സാധ്യമാക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

News

ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം

Education

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നാണ്. നേട്ടങ്ങളില്‍ ഏറ്റവും പ്രധാനം അറിവ് നേടുക എന്നതാണ്. ആ അറിവിന് ലോകത്തെ നയിക്കാനുള്ള ശക്തിയുണ്ട്. മാറ്റങ്ങള്‍ കൊണ്ട് വരാനുള്ള കഴിവാണ് അറിവിന്റെ മികവ്