പിറവം നഗരസഭയുടെ കണ്ണീറ്റുമലയില്‍ ആധുനിക മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ ശിലാസ്ഥാപനം നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. ജൂലി സാബു നിര്‍വഹിച്ചു. കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ എസ് ഡബ്യു.എം.പി) യുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. എം.സി.എഫിന്റെ വിപുലീകരണത്തിനായി 1.28 കോടി രൂപയുടെ പദ്ധതിക്കാണ് തുടക്കം കുറിച്ചത്.
മാലിന്യ സംസ്‌കരണത്തില്‍ ഭൗതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക. പുതിയ സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കി അജൈവ മാലിന്യത്തിന്റെ പരിപാലനം മെച്ചപ്പെടുത്തുകയും, പൊതുജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുവാനാണ് നഗരസഭ ശ്രമിക്കുന്നത്. ഇതിനൊപ്പം ഈ മേഖലയില്‍ തൊഴില്‍ എടുക്കുന്നവരുടെ സാഹചര്യവും മെച്ചപ്പെടുത്തുകയാണ് നഗരസഭ ഉദ്ദേശിക്കുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ അഡ്വ. ജൂലി സാബു പറഞ്ഞു.
കണ്ണേറ്റു മലയില്‍ നടന്ന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ.പി സലിം അധ്യക്ഷത വഹിച്ചു. കെ എസ് ഡബ്യു.എം.പി എന്‍വറോണ്‍മെന്റ് എക്‌സ്‌ചേപേര്‍ട്ട് സാലിഹ ഇ. എം പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി ഏലിയാസ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജൂബി പൗലോസ്,
പൊതു മരാമത്ത് സ്റ്റാന്‍ിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിമല്‍ ചന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഡോ. അജേഷ് മനോഹര്‍, നഗരസഭ കൗണ്‍സിലര്‍മാരായ ഗിരീഷ് കുമാര്‍. പി, പ്രീമ സന്തോഷ്, ഷെബി ബിജു, ഏലിയാമ ഫിലിപ്പ്, മോളി വലിയ കട്ടയില്‍, ഡോ. സഞ്ജിനി പ്രതീഷ്, സോമന്‍ വല്ലയില്‍, കെ.സി തങ്കച്ചന്‍, ജോസ് പാറേക്കാട്ടില്‍, സോജന്‍ ജോര്‍ജ്, രാജു തെക്കന്‍, നഗരസഭ സെക്രട്ടറി പ്രകാശ് കുമാര്‍ വി, എന്നിവര്‍ പ്രസംഗിച്ചു.

