Connect with us

Hi, what are you looking for?

News

റയോഡ് ഇന്ത്യ ഇന്‍ഫോപാര്‍ക്ക് തൃശൂരില്‍ പ്രവര്‍ത്തനം തുടങ്ങി

കമ്പനിയുടെ ഏറ്റവും പുതിയ പ്രൊജക്ട് ഡെലിവറി ടൂള്‍ ആയ വ്യൂ മൈല്‍സ്റ്റോണ്‍സും ഈയവസരത്തില്‍ പുറത്തിറക്കി

പ്രമുഖ പ്രൊഡക്ട് എന്‍ജിനീയറിംഗ്-ഐഒടി സൊല്യൂഷന്‍സ് കമ്പനിയായ ആര്‍ഐഒഡി യുടെ സോഫ്റ്റ് വെയര്‍ ഡെലിവറി സെന്റര്‍ ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ കാമ്പസില്‍ പ്രവര്‍ത്തനമാരംഭിച്ചു. കമ്പനിയുടെ ഏറ്റവും പുതിയ പ്രൊജക്ട് ഡെലിവറി ടൂള്‍ ആയ വ്യൂ മൈല്‍സ്റ്റോണ്‍സും ഈയവസരത്തില്‍ പുറത്തിറക്കി.

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച കമ്പനിയുടെ കേരളത്തിലെ തന്നെ മൂന്നാമത്തെ ഓഫീസാണ് ഇന്‍ഫോപാര്‍ക്ക് തൃശൂരില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഐടി, ഐഒടി, എഐ, എന്‍ട്രപ്രൈസ് ആപ്ലിക്കേഷന്‍സ് മേഖലയിലാണ് കമ്പനി പ്രവര്‍ത്തനം നടത്തുന്നത്. വൈദ്യുതവാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്നതിനുള്ള വിവിധങ്ങളായ ഐഒടി ഉത്പന്നങ്ങളാണ് കമ്പനി നിര്‍മ്മിക്കുന്നത്.

റയോഡ് സിഇഒ അഖില്‍ ജോയ്, സിടിഒ അനീസ് പികെ, ബിസിനസ് ഡയറക്ടര്‍ കൈലാഷ് സി എസ്, പ്രൊജക്ട് ഡെലിവറി ഡയറക്ടര്‍ ദീപു ജോയ് എന്നിവര്‍ ചേര്‍ന്ന പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ എട്ട് രാജ്യങ്ങളിലായി റയോഡിന് ഉപഭോക്താക്കളുണ്ടെന്ന് അഖില്‍ ജോയ് പറഞ്ഞു. കൊച്ചിയിലെ മൂന്ന് ഓഫീസുകളിലായി അമ്പതോളം ജീവനക്കാര്‍ റയോഡിനുണ്ട്. അതില്‍ 31 പേരാണ് ഇന്‍ഫോപാര്‍ക്ക് തൃശൂരിലെ പുതിയ ഓഫീസിലുള്ളത്. ആഗോളതലത്തില്‍ പുതിയ ഉയരങ്ങള്‍ താണ്ടാനും ഓരോ പ്രൊജക്ടും മികച്ച ഗുണനിലവാരത്തോടെ പൂര്‍ത്തിയാക്കാനും പുതിയ ഓഫീസിന്റെ പ്രവര്‍ത്തനം കൊണ്ട് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത കൊണ്ടു വരുന്നതിന് റയോഡ് വികസിപ്പിച്ചെടുത്ത പുതിയ ഉത്പന്നമാണ് വ്യൂ മൈല്‍സ്റ്റോണ്‍സ്. തത്സമയ പദ്ധതി പുരോഗതി, ഡെലിവറി ടൈംലൈനുകള്‍, ആശയവിനിമയത്തിലെ പുരോഗതി എന്നിവ സുഗമമാക്കാനുള്ള ഉത്പന്നമാണിത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

News

ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം

Education

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നാണ്. നേട്ടങ്ങളില്‍ ഏറ്റവും പ്രധാനം അറിവ് നേടുക എന്നതാണ്. ആ അറിവിന് ലോകത്തെ നയിക്കാനുള്ള ശക്തിയുണ്ട്. മാറ്റങ്ങള്‍ കൊണ്ട് വരാനുള്ള കഴിവാണ് അറിവിന്റെ മികവ്