ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനങ്ങളിലൊന്നായ മഹാ കുംഭ് പ്രയാഗ്രാജ് 2025-ല്‍ പങ്കാളികളായി റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ് (RCPL). മഹാ കുംഭമേളയില്‍ ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കമ്പനി അവിഭാജ്യ പങ്ക് വഹിക്കും.
മഹാ കുംഭമേളയില്‍, തീര്‍ത്ഥാടക യാത്ര മെച്ചപ്പെടുത്തുന്നതിനായി ആര്‍ സി പി എല്‍ വിവിധ സേവനങ്ങളും തീര്‍ത്ഥാടകര്‍കാവശ്യമായ അവശ്യ വസ്തുക്കളുടെ ലഭ്യതയും വാഗ്ദാനം ചെയ്യും. റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡിന്റെ കീഴില്‍ വരുന്ന കാമ്പ, ഇന്‍ഡിപെന്‍ഡന്‍സ് തുടങ്ങിയ പാനീയങ്ങളുള്‍പ്പെടെ ലഘുഭക്ഷണം, തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാന്‍ സുരക്ഷിതവും ശാന്തവുമായ വിശ്രമകേന്ദ്രങ്ങള്‍ എന്നിവ ആര്‍ സി പി എല്‍ വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. തീര്‍ഥാടകരെ സഹായിക്കുന്നതിന് സൈനേജുകളും ദിശാസൂചന ബോര്‍ഡുകളും കമ്പനി സ്ഥാപിച്ചിട്ടുണ്ട്.
‘മഹാ കുംഭ പ്രയാഗ്രാജ് 2025-ലെ ഞങ്ങളുടെ പങ്കാളിത്തം, ഞങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപയോഗിച്ച് എല്ലാ തീര്‍ത്ഥാടകരുടെയും ഉപഭോക്താക്കളുടെയും ദൈനംദിന ജീവിതത്തെ ശാക്തീകരിക്കുന്നതിനൊപ്പം ഈ മഹത്തായ ആത്മീയ സമ്മേളനത്തോടുള്ള ആദരവുമാണ്. ഒരു കമ്പനി എന്ന നിലയില്‍, ഞങ്ങള്‍ ഇന്ത്യന്‍ പാരമ്പര്യങ്ങളില്‍ ആഴത്തില്‍ വേരൂന്നിയവരാണ്, ഞങ്ങളുടെ ബ്രാന്‍ഡുകള്‍, വിഭവങ്ങള്‍, ഈ വിശുദ്ധ പരിപാടിയില്‍ സമൂഹത്തെ സേവിക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയിലൂടെ ഇന്ത്യന്‍ ഉപഭോക്തൃ പൈതൃകം പുനര്‍നിര്‍മ്മിക്കുകയാണ്,” റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കേതന്‍ മോദി പറഞ്ഞു.

