രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ വനിതകളുടെ പങ്ക് വര്‍ധിക്കുന്നു. 2017-ലെ 15.2 ശതമാനം സ്ത്രീകള്‍ മാത്രമാണ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചിരുന്നിരുന്നത്. എന്നാല്‍ നിന്ന് 2023-ല്‍ ഇത് 20.9 ശതമാനമായി ഉയര്‍ന്നു. അസോസ്സിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയുടെ (എഎംഎഫ്ഐ) ഡാറ്റ ഉപയോഗിച്ച് ക്രിസില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സ്ത്രീകള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് സാമ്പത്തികമായി കൂടുതല്‍ മെച്ചപ്പെട്ടെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന രീതിയില്‍ വനിതകളുടെ ശാക്തീകരണം നടപ്പിലായി കഴിഞ്ഞു. ഇതിന്റെ പ്രതിഫലനമാണ് ഓഹരി വിപണിയില്‍ പ്രകടമാകുന്നത്.
മൊത്തത്തില്‍ മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം അടുത്തിടെ 50 ലക്ഷം കോടി രൂപ കടന്നിരുന്നു. അതിനനുസരിച്ച് വനിതകളുടെ സാന്നിധ്യവും ഗണ്യമായി വര്‍ധിക്കുന്നുണ്ട്.വനിതാ നിക്ഷേപകരില്‍ പകുതിയോളവും 25-44 വയസിനിടയിലുള്ളവരാണ്. വനിതാ നിക്ഷേപകര്‍ 40 ശതമാനമുള്ള ഗോവയാണ് ഇക്കാര്യത്തില്‍ മുന്നില്‍.
ഒരു ലക്ഷം കോടി രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന വിധത്തില്‍ 42,000 രജിസ്ട്രേഷനുകളാണ് വനിതകളുടെ പേരിലുള്ളത്. പരമ്പരാഗത നിക്ഷേപ രീതികളില്‍ തുടരാത്ത വനിതാ നിക്ഷേപകര്‍ ഈ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്കു വഴി വയ്ക്കും

