ഇന്ത്യയിലെ മുന്‍നിര വാഹന കമ്പനികളിലൊന്നായ ടാറ്റാ മോട്ടോഴ്‌സ് തങ്ങളുടെ വികസനപദ്ധതികളുടെ ഭാഗമായി തമിഴ്നാട്ടില്‍ പുതിയ പ്ലാന്റ് തുറക്കുന്നു. ഇതിന്റെ ഭാഗമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, വ്യവസായ മന്ത്രി ടി.ആര്‍.ബി രാജ എന്നിവരുടെ സാന്നിധ്യത്തില്‍ തമിഴ്നാടുമായി കമ്പനി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. 9,000 കോടി രൂപ നിക്ഷേപത്തിലാണ് പുതിയ പ്ലാന്റിന്റെ നിര്‍മാണം.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ കമ്പനി വാഹന നിര്‍മാണ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാകും എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ പ്ലാന്റ് എന്ന നിലയ്ക്കാണ് പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത്. കര്‍ണാടകയിലെ ധാര്‍വാഡിലുള്ള പ്ലാന്റ് ആണ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പ്ലാന്റ്. എന്നാല്‍ കാറുകളും ട്രക്കുകളും ബസുകളും നിര്‍മ്മിക്കുന്ന ടാറ്റാ മോട്ടോഴ്‌സ് പുതിയ പ്ലാന്റില്‍ ഏതെല്ലാം വാഹനങ്ങളാണ് നിര്‍മിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.
രണ്ട് മാസത്തിനിടെ തമിഴ്നാടുമായി ധാരണാപത്രം ഒപ്പിടുന്ന രണ്ടാമത്തെ വാഹനനിര്‍മാണ കമ്പനിയാണ് ടാറ്റാ മോട്ടോഴ്സ്. ജനുവരിയില്‍ വിയറ്റ്നാമിലെ മുന്‍നിര വൈദ്യുത വാഹന (ഇ.വി) നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് 16,000 കോടി രൂപയുടെ നിക്ഷേപത്തിനുള്ള കരാര്‍ ഒപ്പിട്ടിരുന്നു. 4,000 കോടി രൂപയുടെ നിക്ഷേപവും വിന്‍ഫാസ്റ്റ് തമിഴ്നാട്ടില്‍ നടത്തിയിരുന്നു.

