2023-ലെ ജിയോഭാരത് V2-വിന്റെ വിജയം ദശലക്ഷക്കണക്കിന് 2ജി ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആദ്യമായി 4ജി ലഭ്യമാകുന്നതിനാണ് സഹായകമായത്. ഇതിന്റെ തുടര്‍ച്ചയായി റിലയന്‍സ് ജിയോ ജിയോഭാരത് V3, V4 എന്നിങ്ങനെ രണ്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ചു.
ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ രണ്ട് പുതിയ ജിയോഭാരത് മോഡലുകള്‍ ജിയോ പ്രസിഡന്റ് സുനില്‍ ദത്ത് അവതരിപ്പിച്ചു. 1099 രൂപ വിലയുള്ള പുതിയ മോഡലുകളില്‍ ജിയോടിവി, ജിയോ സിനിമ, ജിയോ പേ, ജിയോ ചാറ്റ് മുതലായ ആപ്പുകള്‍ ലാഭമാണ്.
1000 mAh ബാറ്ററി ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് ദിവസം മുഴുവനും തടസ്സമില്ലാത്ത സേവനം ആസ്വദിക്കാനാകും. 23 ഇന്ത്യന്‍ ഭാഷകളുടെ പിന്തുണയുമുണ്ട്.
1099 രൂപ മാത്രം വിലയുള്ള, ജിയോഭാരത് 123 രൂപയ്ക്ക് പ്രതിമാസ റീചാര്‍ജില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും 14 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഇത് മറ്റ് സേവന ദാതാക്കളേക്കാള്‍ ഏകദേശം 40% ലാഭം നല്‍കുന്നു.
മൊബൈല്‍ കടകളിലും ജിയോമാര്‍ട്ടിലും ആമസോണിലും ഈ മോഡലുകള്‍ ഉടന്‍ ലഭ്യമാകും.

