കാസര്‍കോട്-വയനാട് പവര്‍ഹൈവേ വടക്കന്‍ കേരളത്തിന് താങ്ങാകും. കെ.എസ്.ഇ.ബിയുടെ കീഴില്‍ നടപ്പാക്കുന്ന 360 കോടി രൂപയുടെ പദ്ധതി അടുത്തവര്‍ഷം കമ്മീഷന്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാടിനും വയനാട്ടിലെ മാനന്തവാടിക്കടുത്ത് പയ്യംപള്ളിക്കും ഇടയില്‍ സ്ഥാപിക്കുന്ന 400 കെ.വി വൈദ്യുതി ലൈനിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. വലിയ രീതിയിലുള്ള വോള്‍ട്ടേജ് ക്ഷാമം ഇതോടെ പരിഹരിക്കപ്പെടും എന്നാണ് കരുതുന്നത്.
ദേശീയ വൈദ്യുതി വിതരണ പദ്ധതിയായ ഉഡുപ്പി-കാസര്‍കോട് ലൈനുമായി ബന്ധിപ്പിച്ചാണ് കാസര്‍കോട്-വയനാട് പവര്‍ ഹൈവേ വരുന്നത്. 2022 ലാണ് നിര്‍മാണ ജോലികള്‍ ആരംഭിച്ചത്. പദ്ധതിയുടെ ഗുണം നാല് ജില്ലകള്‍ക്ക് ലഭിക്കും.
പവര്‍ ഹൈവേക്ക് അനുബന്ധമായി മഞ്ചേരിയില്‍ നിര്‍മിച്ച 220 കെ.വി സബ്സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്തിട്ടുണ്ട്. വൈദ്യുതി പ്രസരണ നഷ്ടം കുറക്കുകയെന്ന ലക്ഷ്യം കൂടി മുന്നില്‍ കണ്ടാണ് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത്. പ്രതിദിനം 192 മെഗാവാട്ടിന്റെ പ്രസരണ നഷ്ടമാണ് വൈദ്യുതി മേഖല നേരിടുന്നത്.
ട്രാന്‍സ്ഗ്രിഡ് 2.0 അന്തിമഘട്ടത്തില്‍ സംസ്ഥാനത്തെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ കൂടി സഹായത്തോടെ നടപ്പാക്കുന്ന ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതി അന്തിമഘട്ടത്തിലാണ്. 2,718 കോടി രൂപയുടെ പദ്ധതികളാണ് ഇതിനകം പൂര്‍ത്തിയായത്. സംസ്ഥാനത്തെ ആദ്യത്തെ ഗ്യാസ് ഇന്‍സുലേറ്റഡ് 400 കെ.വി സബ്സ്റ്റേഷന്‍ കോട്ടയത്ത് പ്രവര്‍ത്തനമാരംഭിച്ചു.
കൂടാതെ വിഴിഞ്ഞം, ഏറ്റുമാനൂര്‍, കോതമംഗലം, ആലുവ, കലൂര്‍, ചാലക്കുടി, കുന്നംകുളം, ചിത്തിരപുരം, എറ്റുമാനൂര്‍, തലശേരി എന്നിവിടങ്ങളിലും പുതിയ സബ്സ്റ്റേഷനുകള്‍ നിലവില്‍ വന്നു. അട്ടപ്പാടി, നെടുങ്കണ്ടം മേഖലകളെ രാമക്കല്‍മേടുമായി ബന്ധിപ്പിക്കുന്ന പവര്‍ ലൈനുകളും ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്നുണ്ട്. അടുത്ത വര്‍ഷം പദ്ധതി കമ്മീഷന്‍ ചെയ്യും.

