Connect with us

Hi, what are you looking for?

News

തൊഴില്‍രഹിതരായ വനിതകള്‍ക്ക് വായ്പാപദ്ധതികള്‍; ഇപ്പോള്‍ അപേക്ഷിക്കാം

വായ്പയുടെ തിരിച്ചടവ് കാലാവധി അഞ്ചു വര്‍ഷമാണ്. ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ ആണ് വായ്പ ലഭ്യമാക്കുന്നത്

തൊഴില്‍രഹിതരായ വനിതകള്‍ക്ക് അതിവേഗത്തില്‍ വ്യക്തിഗത, ഗ്രൂപ്പ് വായ്പകള്‍ നല്‍കുന്ന പദ്ധതിയിലേക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. പലിശനിരക്ക് ആറു ശതമാനം മാത്രമാണ്. പതിനെട്ടിനും 55 വയസിനും മദ്ധ്യേ പ്രായമുള്ളവരാകണം. വായ്പയുടെ തിരിച്ചടവ് കാലാവധി അഞ്ചു വര്‍ഷമാണ്. ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ ആണ് വായ്പ ലഭ്യമാക്കുന്നത്.

മൈക്രോഫിനാന്‍സ് പദ്ധതിയില്‍ കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് 3-3.5 ശതമാനം പലിശനിരക്കില്‍ മൂന്നു കോടി രൂപ വരെ വായ്പയും അനുവദിക്കും. സി.ഡി.എസിനു കീഴിലുള്ള സ്വയം സഹായ സംഘങ്ങള്‍ക്ക് 10 ലക്ഷം രൂപ വരെയും ഹരിതകര്‍മ്മസേന, ശുചീകരണ തൊഴിലാളി യൂണിറ്റ് എന്നിവയ്ക്ക് ആറുലക്ഷം രൂപവരെയും വായ്പ ലഭ്യമാണ്. അപേക്ഷാഫോം www.kswdc.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ക്കും വിശദവിവരത്തിനും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like