മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപ സ്വഭാവം വിലയിരുത്തിയാല്‍ വരും നാളുകളില്‍ കുതിക്കാനും കിതയ്ക്കാനും പോകുന്ന ഓഹരികള്‍ ഏതൊക്കെയെന്ന് ഒരു പരിധിവരെ വിലയിരുത്താനാവും. മികച്ച അടിസ്ഥാനവും വളര്‍ച്ചാ സാധ്യതയുമുള്ള ഓഹരികളിലാണ് ഫണ്ടുകള്‍ നിക്ഷേപം നടത്തുന്നത്. തളര്‍ന്നേക്കാവുന്ന ഓഹരികളില്‍ നിന്ന് അവര്‍ എക്സിറ്റ് ചെയ്യുകയും ചെയ്യും. 2024 ഫെബ്രുവരി മാസത്തില്‍ ഇന്ത്യന്‍ വിപണിയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഏറ്റവുമധികം നിക്ഷേപം നടത്തിയ ഓഹരികള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
നിഫ്റ്റി50
എച്ച്ഡിഎഫ്‌സി ലൈഫ്, അദാനി എന്റര്‍പ്രൈസസ്, ബ്രിട്ടാനിയ, കൊട്ടക് മഹീന്ദ്ര ബാങ്ക്, വിപ്രോ എന്നിവയാണ് 2024 ഫെബ്രുവരിയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഏറ്റവുമധികം വാങ്ങിയ നിഫ്റ്റി 50 ഓഹരികള്‍.
മിഡ് ക്യാപ്
ദേവയാനി ഇന്റര്‍നാഷണല്‍, ഇന്‍ഡസ് ടവേഴ്‌സ്, ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ്, ആദിത്യ ബിര്‍ള ക്യാപിറ്റല്‍, ഓയില്‍ ഇന്ത്യ എന്നിവയാണ് മ്യൂച്വല്‍ ഫണ്ടുകള്‍ ഏറ്റവും കൂടുതല്‍ വാങ്ങിയ മിഡ് ക്യാപ് ഓഹരികളെന്ന് ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഓസ്വാള്‍ വിശകലനം ചെയ്യുന്നു.
സ്മോള്‍ ക്യാപ്
കല്യാണ്‍ ജ്വല്ലേഴ്‌സ്, ഡാറ്റ പാറ്റേണ്‍സ്, മഹാനഗര്‍ ഗ്യാസ്, ലാറ്റന്റ് വ്യൂ അനലിറ്റിക്‌സ്, ഇന്ത്യാമാര്‍ട്ട് ഇന്റര്‍മെഷ് എന്നീ ഓഹരികളില്‍ 2024 ഫെബ്രുവരിയില്‍ ഏറ്റവും ഉയര്‍ന്ന വാങ്ങലുകള്‍ മ്യൂച്വല്‍ ഫണ്ടുകള്‍ നടത്തി.
എച്ച്ഡിഎഫ്‌സി ലൈഫ്, അദാനി എന്റര്‍പ്രൈസസ്, ബ്രിട്ടാനിയ, കൊട്ടക് മഹീന്ദ്ര ബാങ്ക്, വിപ്രോ എന്നിവയാണ് 2024 ഫെബ്രുവരിയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഏറ്റവുമധികം വാങ്ങിയ നിഫ്റ്റി 50 ഓഹരികള്‍
മൂല്യം ഉയര്‍ന്ന ഓഹരികള്‍
2024 ഫെബ്രുവരിയില്‍, എസ്ബിഐ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, മാരുതി സുസുക്കി, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, വേള്‍പൂള്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കോള്‍ ഇന്ത്യ, എല്‍ ആന്‍ഡ് ടി എന്നിവയാണ് ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ മൂല്യം വര്‍ധിച്ച ആദ്യ 10 ഓഹരികള്‍.
മൂല്യം ഇടിഞ്ഞ ഓഹരികള്‍
ഐടിസി, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ബജാജ് ഫിനാന്‍സ്, വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ്, ഭാരതി എയര്‍ടെല്‍, ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ്, എന്‍എച്ച്പിസി, ആര്‍ഇസി, അശോക് ലെയ്‌ലാന്‍ഡ്, എന്‍എംഡിസി തുടങ്ങിയ ഓഹരികളാണ് മൂല്യത്തില്‍ ഏറ്റവുമധികം ഇടിവ് രേഖപ്പെടുത്തിയത്.
നിക്ഷേപ മേഖലകള്‍
ഫെബ്രുവരിയില്‍ ഫണ്ടുകളുടെ സ്റ്റോക്ക് അലോക്കേഷനിലും ശ്രദ്ധേയമായ മാറ്റങ്ങള്‍ കണ്ടു. പ്രതിമാസ അടിസ്ഥാനത്തില്‍, ക്യാപിറ്റല്‍ ഗുഡ്‌സ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, പിഎസ്യു ബാങ്കുകള്‍, ഇന്‍ഷുറന്‍സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ടെക്‌നോളജി, യൂട്ടിലിറ്റികള്‍, റീട്ടെയില്‍, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളില്‍ നിക്ഷേപം വര്‍ദ്ധിച്ചു. അതേസമയം എന്‍ബിഎഫ്‌സികള്‍, സ്വകാര്യ ബാങ്കുകള്‍, ഉപഭോക്താവ്, ലോഹങ്ങള്‍, ഓട്ടോമൊബൈല്‍സ്, സിമന്റ്, കെമിക്കല്‍സ് വിഭാഗങ്ങളിലെ ഓഹരികളില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപ താല്‍പ്പര്യം കുറഞ്ഞു.

