കൊച്ചിയില്‍ വൈദ്യുത ബൈക്കുകള്‍ ഇറക്കി ഇന്ത്യയിലെ പ്രമുഖ വൈദ്യുത ഇരുചക്ര വാഹനകമ്പനിയായ യുലു. ക്ലീന്‍ എനര്‍ജി ആന്‍ഡ് മൊബിലിറ്റി സംരംഭകനായ ആര്‍. ശ്യാം ശങ്കറിന്റെ നേതൃത്വത്തിലുള്ള സീക്കോ മൊബിലിറ്റിയുമായി സഹകരിച്ചാണ് ഇവ കൊച്ചിയിലെ നിരത്തുകളിലെത്തിയിരിക്കുന്നത്. ജെ.എല്‍.എന്‍ സ്റ്റേഡിയം സോണ്‍ (കലൂര്‍), മേനക സോണ്‍, ബ്രോഡ്വേ സോണ്‍, (മറൈന്‍ ഡ്രൈവ്) എന്നിടങ്ങളിലാണ് രാവിലെ 7 മുതല്‍ രാത്രി 12 വരെ വാഹനം ലഭ്യമാകുക.
മണിക്കൂറില്‍ 25 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമില്ല എന്നത് ഈ വാഹനങ്ങളുടെ മറ്റൊരു സവിശേഷതയാണ്. ഉപയോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഒരു മണിക്കൂര്‍ അല്ലെങ്കില്‍ ദിവസ അടിസ്ഥാനത്തില്‍ ഇവ വാടകയ്ക്കെടുക്കാം. ഡ്രൈവിങ് അറിയുന്നവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ കൂടാതെ ഇതിന്റെ സേവനം ലഭ്യമാകും.
കാര്‍ബണ്‍ എമിഷന്‍ ഇല്ലാത്ത കൊച്ചി കൊച്ചി നഗരത്തില്‍ ഹരിത മൊബിലിറ്റി വിപ്ലവം ആരംഭിക്കാനായി സീക്കോ മൊബിലിറ്റി സ്ഥാപകനായ ആര്‍. ശ്യാം ശങ്കറുമായി ചേര്‍ന്നാണ് യുലു സഹസ്ഥാപകനും സി.ഇ.ഒയുമായ അമിത് ഗുപ്ത നവ സംരംഭം തുടങ്ങിയിരിക്കുന്നത്.

