2024 മാര്‍ച്ച് ആകുമ്പോഴേക്കും രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ കോച്ച് ട്രെയിന്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പില്‍ ഇന്ത്യന്‍ റെയ്ല്‍വേ. ഈ സാമ്പത്തിക വര്‍ഷത്തില്‍ വന്ദേ ഭാരത്തിന്റെ സ്ലീപ്പര്‍ കോച്ച് പുറത്തിറക്കുമെന്നും ആദ്യത്തെ തീവണ്ടി പണിപ്പുരയിലാണെന്നും മാര്‍ച്ച് 2024 ആകുമ്പോഴേക്കും പുറത്തിറക്കുമെന്നും ഇന്റഗ്രല്‍ കോച്ച് ഫാക്റ്ററി ജനറല്‍ മാനേജര്‍ ബി ജി മല്ല്യ പറഞ്ഞു.
ഇതിന് പുറമെ, ഐസിഎഫ് വന്ദേ മെട്രോയും പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. 12 കോച്ചുകളുള്ള ഈ തീവണ്ടി ഹ്രസ്വദൂരയാത്രികര്‍ക്ക് വളരെയധികം പ്രയോജനപ്പെടും. 2024 ജനുവരി ആകുമ്പോഴക്കും വന്ദേ മെട്രോ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള വന്ദേ ഭാരത് ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചുകളില്ല.

