ഗവ. സൈബര്‍പാര്‍ക്കും യുഎല്‍ സൈബര്‍പാര്‍ക്കും കാഫിറ്റു(കാലിക്കറ്റ് ഫോറം ഫോര്‍ ഐടി)മായി ചേര്‍ന്ന് നടത്തിയ സൈബര്‍ടെക് ബിസിനസ് മീറ്റിലൂടെ മലബാറിലെ ഐടി സമൂഹവുമായി ഇസ്രായേലില്‍ നിന്നുള്ള വാണിജ്യ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി.
ഇസ്രായേല്‍ കോണ്‍സുല്‍ ഫോര്‍ ട്രേഡ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്‌സ് ട്രേഡ് ഓഫീസര്‍ കവിത എസ്, കോഴിക്കോട് ഡെ. കമ്മീഷണര്‍ അരുണ്‍ കെ, കോഴിക്കോട് ഗവ. സൈബര്‍പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, ജനറല്‍ മാനേജര്‍ വിവേക് നായര്‍, മറ്റ് ഐടി സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
മലബാര്‍ മേഖലയില്‍ നിന്നുള്ള ഐടി സംരംഭകരും സ്റ്റാര്‍ട്ടപ്പ് സ്ഥാപകരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സൈബര്‍ സാങ്കേതികവിദ്യയില്‍ ഭാവിയിലേക്ക് സാധ്യതയുള്ള നിരവധി വിഷയങ്ങളെക്കുറിച്ച് ആശയവിനിമയം നടത്തി. പരസ്പര സഹകരണം അന്താരാഷ്ട്രതലത്തിലുള്ള സാധ്യതകള്‍ തുടങ്ങിയ വിഷയത്തില്‍ പ്രതിനിധി സംഘം ചര്‍ച്ച നടത്തി.
സിറ്റി 2.0 ജനറല്‍ സെക്രട്ടറി അനില്‍ ബാലന്‍, കാഫിറ്റ് സെക്രട്ടറി അഖില്‍കൃഷ്ണ ടി, കാഫിറ്റ് കോര്‍ കമ്മിറ്റിയംഗം അക്തര്‍ പര്‍വേസ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു

