Connect with us

Hi, what are you looking for?

News

ഗവ. സൈബര്‍പാര്‍ക്കില്‍ പുതിയ ഓഫീസുമായി എംടുഎച് ഇന്‍ഫോടെക് എല്‍എല്‍പി

പുതുക്കിയ ഓഫീസിന്റെ ഉദ്ഘാടനം സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ നിര്‍വഹിച്ചു

പ്രമുഖ എച് ആര്‍ സോഫ്റ്റ് വെയര്‍ സേവനദാതാക്കളായ എംടുഎച് ഇന്‍ഫോടെക് കോഴിക്കോട് ഗവ. സൈബര്‍പാര്‍ക്കിലെ പുതിയ ഓഫീസിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. പുതുക്കിയ ഓഫീസിന്റെ ഉദ്ഘാടനം സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ നിര്‍വഹിച്ചു.

സൈബര്‍ പാര്‍ക്കിലെ മൂന്നാമത്തെ ഓഫീസ് സ്‌പേസാണ് എംടുഎച്ചിന്റേത്. സൈബര്‍ പാര്‍ക്ക് ഡെപ്യൂട്ടി മാനേജര്‍ ബിജേഷ് അധികാരത്ത്, കാലിക്കറ്റ് ഫോറം ഫോര്‍ ഐടി പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കെ വി, എംടുഎച് എം ഡിമാരായ പി ടി ഹാരിസ്, ഫൈസന്‍ ലങ്ക, സൈബര്‍പാര്‍ക്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

എംടുഎച്ച് ഇന്‍ഫോടെക്കിന്റെ കഠിനാധ്വാനത്തിന്റെയും അര്‍പ്പണ മനോഭാവത്തിന്റെയും പ്രതിഫലനമാണ് പുതിയ ഓഫീസെന്ന് വിവേക് നായര്‍ പറഞ്ഞു. അവര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായും അദ്ദേഹം അറിയിച്ചു.

പ്രവര്‍ത്തന സ്ഥലം വ്യാപിപ്പിച്ചതോടെ എംടുഎച്ചിലെ ജീവനക്കാരുടെ എണ്ണം 50 ആയി ഉയര്‍ന്നു. ഇതോടെ ഐടി മേഖലയിലുള്ള കമ്പനിയുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാനും അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സഹായിക്കുമെന്ന് എം ഡി പി ടി ഹാരിസ് ചൂണ്ടിക്കാട്ടി.

ഹ്യുമന്‍ റിസോഴ്‌സ് സോഫറ്റ് വെയറായ (ഓഫീസ്‌കിറ്റ്എച്ആര്‍), ഫണ്ട് ട്രാന്‍സ്്ഫര്‍ സിസ്റ്റം, വേജസ് പ്രൊട്ടക്ട് സിസ്റ്റം, മണി റെമിറ്റന്‍സ് സിസ്റ്റം, സ്‌കൂള്‍ മാനേജ്മന്റ് മൊബൈല്‍ ആപ് എന്നീ മേഖലകളിലാണ് എംടുഎച് ഇന്‍ഫോടെക് പ്രവര്‍ത്തിക്കുന്നത്. എംടുഎച്ചിന് 20 ലധികം രാജ്യങ്ങളില്‍ ഉപഭോക്താക്കളുണ്ടെന്ന് ഫൈസന്‍ ലങ്ക പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like