Connect with us

Hi, what are you looking for?

News

കരള്‍രോഗ ഗവേഷണത്തില്‍ അമൃത ആശുപത്രിക്ക് പുരസ്‌കാരം

അമൃത ആശുപത്രിയിലെ ഹെപ്പറ്റോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അരുണ്‍ വത്സന്‍ അവതരിപ്പിച്ച പ്രബന്ധത്തിനാണ് മികച്ച ഗവേഷണത്തിനുള്ള പുരസ്‌കാരം ലഭിച്ചത്

ഇന്ത്യന്‍ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സ്റ്റഡി ഓഫ് ദി ലിവറിന്റെ 32 -ാമത് ശാസ്ത്ര സമ്മേളനത്തില്‍ അമൃത ആശുപത്രിയിലെ ഹെപ്പറ്റോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അരുണ്‍ വത്സന്‍ അവതരിപ്പിച്ച പ്രബന്ധത്തിനാണ് മികച്ച ഗവേഷണത്തിനുള്ള പുരസ്‌കാരം ലഭിച്ചത്.

‘ഷേപ്പിങ് ദി ഫ്യൂറ്റര്‍ ഓഫ് ഹെപ്പറ്റോളജി’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ അവതരിപ്പിച്ച 1400ല്‍പരം ഗവേഷണ പ്രബന്ധങ്ങളില്‍ നിന്നാണ് പുരസ്‌കാരാര്‍ഹമായ പഠനം തിരഞ്ഞെടുക്കപ്പെട്ടത്.

ഗുരുതരമായ കരള്‍രോഗമുള്ളവരില്‍ രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയുന്നതിനാല്‍ സംഭവിക്കാവുന്ന സങ്കീര്‍ണ്ണതകളെപറ്റിയും ശരീരത്തിലെ ജലാംശം ക്രമീകരിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകളെ അത്തരം ഘട്ടത്തില്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനെ സംബന്ധിച്ചുമാണ് ഡോക്ടര്‍മാരുടെ സംഘം ഗവേഷണം നടത്തിയത്.

2019 ഓഗസ്റ്റ് മുതല്‍ 2023 ജൂലൈ വരെ അമൃതയില്‍ നടന്ന പഠനത്തില്‍ ഡോ. സുബൈര്‍ ഉമര്‍ മുഹമ്മദിന്റെ ഗവേഷണ നേതൃത്വത്തില്‍ ഡോ. അരുണ്‍ വത്സന്‍, അന്ന പോള്‍, ഡോ. ജോര്‍ജ് മലയില്‍, ഡോ. എസ്. സുധീന്ദ്രന്‍, ഡോ. ഉണ്ണികൃഷ്ണന്‍ .ജി, ഡോ. ദിനേശ് ബാലകൃഷ്ണന്‍, ഡോ. അനൂപ് കോശി, ഡോ. ലക്ഷ്മി കുമാര്‍, സായി ബാല, ഡോ. നിപുണ്‍ വര്‍മ്മ എന്നിവരും പങ്കാളികളായി.

മെയ് മാസത്തില്‍ ഇറ്റലിയിലെ മിലാനില്‍ യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ദി ലിവര്‍ സംഘടിപ്പിച്ച കോണ്‍ഗ്രസില്‍ ഈ പ്രബന്ധം ആദ്യമായി അവതരിപ്പിച്ചപ്പോള്‍ ബെസ്‌ററ് ഓറല്‍ പ്രസന്റേഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

News

ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം

Entrepreneurship

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പുത്തന്‍ ഡിജിറ്റല്‍ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ബിസിനസ് നടത്തിപ്പിന്റെ വലിയ രീതിയില്‍ തന്നെ മാറ്റിമറിക്കുകയാണ്