Connect with us

Hi, what are you looking for?

News

റോക്കറ്റ് വേഗത്തില്‍ സ്വര്‍ണവില

എണ്ണ വിലയില്‍ ഇടിവുണ്ടായത് യു.എസ് ട്രഷറി ബോണ്ടകളുടെ നേട്ടം കുറയ്ക്കാനിടയാക്കിയതാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം തിരിച്ചു പിടിച്ചത്

സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോഡുകള്‍ തീര്‍ത്ത് മുന്നേറുന്നു. ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 7,160 രൂപയും പവന് 160 രൂപ വര്‍ധിച്ച് 57,280 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5,915 രൂപയിലുമായി. ഇന്നലെ കുറിച്ച ഗ്രാമിന് 7,140 രൂപയും പവന് 57,120 രൂപയുമെന്ന റെക്കോഡാണ് ഇന്ന് തിരുത്തിയത്. പവന്റെ വില 57,280 രൂപയാണെങ്കിലും മൂന്ന് ശതമാനം ജി.എസ്.ടി, 45 രൂപ ഹോള്‍മാര്‍ക്ക് ചാര്‍ജ്, അതിന്റെ 18 ശതമാനം ജി.എസ്.ടി, പിന്നെ ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 62,000 രൂപയ്ക്ക് മുകളില്‍ നല്‍കിയാലേ കടയില്‍ നിന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ കഴിയൂ.

എണ്ണ വിലയില്‍ ഇടിവുണ്ടായത് യു.എസ് ട്രഷറി ബോണ്ടകളുടെ നേട്ടം കുറയ്ക്കാനിടയാക്കിയതാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം തിരിച്ചു പിടിച്ചത്. 10 വര്‍ഷക്കാലാവധിയുള്ള യു.എസ് കടപത്രങ്ങളുടെ നേട്ടം 4.04 ശതമാനമായി കുറഞ്ഞിരുന്നു. മംഗോളിയ, ചെക്കോസ്ലോവാകിയ തുടങ്ങിയവിടങ്ങളിലെ കേന്ദ്ര ബാങ്ക് തലവന്‍മാരുടെ അനുകൂല പ്രസ്താവനകളും സ്വര്‍ണത്തിന് അനുകൂലമായി.

എണ്ണവില കാരണം യുഎസ് കടപ്പത്ര ആദായം കുറഞ്ഞുവെങ്കിലും, യു.എസിലെ സെപ്തംബര്‍ സി.പി.ഐ, പി.പി.ഐ, നോണ്‍-ഫാം പേറോള്‍ റിപ്പോര്‍ട്ട്, ഐ.എസ്.എം സേവനങ്ങളുടെ ഡാറ്റ എന്നിവ കണക്കിലെടുക്കുമ്പോള്‍ ആദായത്തിലെ ദൗര്‍ബല്യം അധികകാലം നിലനില്‍ക്കില്ലെന്നാണ് വിലയിരുത്തലുകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Startup

രാജ്യത്തിനകത്തും പുറത്തുമുള്ള പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സ്റ്റാര്‍ട്ടപ്പാണ് എക്‌സ്‌പ്ലോര്‍

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

Personal Finance

1994-ല്‍ സ്ഥാപിതമായ ഇംപറ്റസ് അര്‍ത്ഥസൂത്ര കസ്റ്റമൈസ്ഡ് പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവനങ്ങള്‍, വെല്‍ത്ത് മാനേജ്മെന്റ്, മ്യൂച്വല്‍ ഫണ്ട് വിതരണം, ഇക്വിറ്റി നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് മാനേജ്മെന്റ് തുടങ്ങി വൈവിധ്യം നിറഞ്ഞ നിരവധി സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നുണ്ട്.

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌