കൊക്ക-കോള, തംസ് അപ്, സ്‌പ്രൈറ്റ്, ചാര്‍ജ്ഡ്, മാസ, കിന്‍ലീ, ഫാന്റ, മിന്യുട്ട് മെയ്ഡ് തുടങ്ങിയ പ്രശസ്തമായ ബ്രാന്‍ഡുകളുമായി ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ലോകത്തിലെത്തന്നെ ഏറ്റവും വലിയ സാംസ്‌കാരിക കൂടിച്ചേരലുകളിലൊന്നായ മഹാകുംഭമേളയ്‌ക്കൊരുങ്ങി കൊക്ക – കോള ഇന്ത്യ. ഓരോ 400 മീറ്ററിലും കൊക്ക – കോള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്നതിനാല്‍ മഹാകുംഭ് 2025നെത്തുന്ന എല്ലാ സന്ദര്‍ശകര്‍ക്കും സ്വയം ഹൈഡ്രൈറ്റഡായിരിക്കാന്‍ ബ്രാന്‍ഡ് അവസരമൊരുക്കും.
ഈയവസരത്തില്‍ ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ക്കുള്ള ആദരസൂചകമായി തെരഞ്ഞെടുത്ത പാനീയങ്ങളുടെ മഹാ കുംഭ് സ്‌പെഷ്യല്‍ എഡിഷന്‍ പാക്കേജിങ്ങും കമ്പനി പുറത്തിറക്കും. ഈ സവിശേഷ ഡിസൈനുകള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാദേശിക സാംസ്‌കാരിക സ്പര്‍ശം നല്‍കുകയും ഈ പരിപാടിയുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ കാരണമൊരുക്കുകയും ചെയ്യും. ഉപഭോക്താക്കളുടെ സൗകര്യവും സന്തോഷവും മനസില്‍ക്കണ്ടാണ് ഓണ്‍ഗ്രൗണ്ട് സാനിധ്യം സജ്ജീകരിക്കുന്നത്. ഹൈഡ്രേഷന്‍ കാര്‍ട്ടുകളും ഫുഡ്‌കോര്‍ട്ട് ആക്ടിവേഷനുകളും സന്ദര്‍ശകര്‍ക്ക് ദാഹം ശമിപ്പിക്കാന്‍ കഴിയുംവിധമാണ് ഒരുക്കിയിരിക്കുന്നത്.
ഐക്കണിക് വിഷ്വലുകളും ആകര്‍ഷകമായ പരിപാടികളുമായി കൊക്കക്കോള ഇന്ത്യ ഉത്സവാനുഭവം മെച്ചപ്പെടുത്തുകയും ഒപ്പം വിവിധ സംരംഭങ്ങളിലൂടെ അര്‍ദ്ധവത്തായ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.
രാജ്യത്തെ ഏറ്റവും പ്രശസ്തമായ സാംസ്‌കാരിക ആഘോഷങ്ങളിലൊന്നായ ഈ വേളയില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഉന്മേഷം പകരാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് കൊക്ക -കോള ഇന്ത്യ ആന്‍ഡ് സൗത്ത് വെസ്റ്റ് ഏഷ്യ മാര്‍ക്കറ്റിങ്ങ് വൈസ് പ്രസിഡന്റ് ഗ്രീഷ്മ സിങ്ങ് പറഞ്ഞു. ഞങ്ങളുടെ വൈവിധ്യമാര്‍ന്ന പാനീയ ശേഖരം പ്രാദേശിക ഭക്ഷണങ്ങളും രുചികളുമായി സംയോജിപ്പിച്ച് മഹാകുംഭ് മേള സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും കൂടുതല്‍ അവിസ്മരണീയവും ഓര്‍മിക്കുന്നതുമാക്കി മാറ്റും. പുനരുപയോഗ പാക്കേജിന്റെ സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുകയും പുനരുപയോഗത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുകയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്യുന്ന വിവിധ സംരംഭങ്ങളിലൂടെ സാമൂഹികമാറ്റം സൃഷ്ടിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
ഒരു മാറ്റമുണ്ടാക്കാനായി കൊക്ക – കോള ഇന്ത്യ പി.ഇ.ടി മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും പുനരുപയോഗം ചെയ്യുന്നതിനുമായി മാലിന്യ സംസ്‌കരണ സംരംഭങ്ങള്‍ അവതരിപ്പിച്ചു. റെയില്‍വേ സ്റ്റേഷനുകള്‍, ഫുഡ് കോര്‍ട്ടുകള്‍ നഗരത്തിലെ പ്രധാന സ്ഥലങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കമ്പനി റിവേഴ്‌സ് വെന്‍ഡിങ്ങ് മെഷീനുകള്‍ (ആര്‍.വി.എം) വിന്യസിച്ചിട്ടുണ്ട്. കൂടാതെ പുനരുപയോഗം ചെയ്ത പ്ലാസ്റ്റിക്ക് കൊണ്ട് നിര്‍മിച്ച വസ്ത്രം മാറുന്നതിനുള്ള മുറികളും തൊഴിലാളികള്‍ക്കായി പുനരുപയോഗം ചെയ്ത പ്ലാസ്റ്റിക്കുകള്‍ കൊണ്ട് നിര്‍മിച്ച ജാക്കറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.

