പാലക്കാട് ജില്ലയില്‍ പട്ടാമ്പിക്കടുത്ത് പ്രഭാപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന, ഇറാം ഗ്രൂപ്പിന്റെ ഭാഗമായ, ഇറാം എഡ്യൂക്കേഷണല്‍ ആന്‍ഡ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ കീഴിലുള്ള സ്റ്റേറ്റ് സിലബസ് സ്‌കൂളുകളുടെയും TTI, CBSE സ്‌കൂളുകളിലൂടെയും പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഇറാം ഉത്സവ് 2025 ജനുവരി 18, 19 ഇറാം കാമ്പസില്‍ നടക്കും. വിദ്യാഭ്യാസ രംഗത്തെ സമൂലമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ചടങ്ങില്‍ ഇറാം എഡ്യൂക്കേഷന്‍ പ്രസിഡന്റും ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാനുമായ സിദ്ധിക്ക് അഹമ്മദ് അധ്യക്ഷത വഹിക്കും.
ജനുവരി 18,19 തീയതികളിലായി വിഭാവനം ചെയ്തിരിക്കുന്ന പരിപാടികളുടെ ഭാഗമായി പുതുതായി നിര്‍മിച്ച ഹയര്‍ സെക്കണ്ടറി ബ്ലോക്ക് സോഫ്റ്റ് ലോഞ്ച്, WHO CCET – AIMS പങ്കാളിത്തത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന, ഫസ്റ്റ് എയ്ഡ് ആന്‍ഡ് CPR പരിശീലനം, എന്റെ തൈ, എന്റെ വിദ്യാലയം തുടങ്ങിയ പദ്ധതികളുടെ ഉത്ഘാടനം നടക്കും. ഇറാം ഉത്സവ് 2025 എന്ന് പേരിട്ടിരിക്കുന്ന ആഘോഷങ്ങള്‍ ജനുവരി 18 ശനിയാഴ്ച്ച വൈകിട്ട് മൂന്നു മണിക്ക് ഉത്ഘാടനം ചെയ്യും. തുടര്‍ന്ന് ആഘോഷപരിപാടികള്‍ രണ്ട് ദിവസം നീണ്ടു നില്‍ക്കും.
ജനുവരി 18 നു തുടക്കം കുറിക്കുന്ന ഇറാം ഉത്സവ് 2025 ല്‍ MMHSS പ്രിന്‍സിപ്പാള്‍ ഉമ്മര്‍ സി ചടങ്ങില്‍ സ്വാഗതം പറയും. തുടര്‍ന്ന് പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ വിശിഷ്ടാതിഥിയായെത്തി കാണികളെ അഭിസംബോധന ചെയ്ത് ഭദ്രദീപം കൊളുത്തി ”ഇറാം ഉത്സവ് 2K25′ ഔദ്യോഗികമായി ഉത്ഘാടനം ചെയ്യും.
മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ വളര്‍ന്നു വരുന്ന തലമുറയുടെ സമഗ്രവികസനത്തിന് അനിവാര്യമാണെന്ന തിരിച്ചറിവിലാണ് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി പുതിയ ഹയര്‍ സെക്കണ്ടറി ബ്ലോക്ക് നിര്‍മിച്ചു നല്‍കുന്നത്. ജനുവരി 18 ന് നടക്കുന്ന ചടങ്ങില്‍ ഷൊര്‍ണുര്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് മനോജ് കുമാര്‍ തിരശീല അനാച്ഛാദനത്തിലൂടെ ഹയര്‍ സെക്കണ്ടറി കെട്ടിടത്തിന്റെ പുതിയ ബ്ലോക്ക് ഉത്ഘാടനം ചെയ്യും.
തുടര്‍ന്ന്, കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പി രവീന്ദ്രന്‍ ഫസ്റ്റ് എയ്ഡ് ആന്‍ഡ് CPR പരിശീലന പരിപാടിയുടെ ഉത്ഘാടനം നിര്‍വഹിക്കും. WHO CCET – AIMS പങ്കാളിത്തത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന, CPR പരിശീലനം മുഖേന ഹൃദയാഘാതം പോലുള്ള അടിയന്തര സന്ദര്‍ഭങ്ങളെ എങ്ങനെ നേരിടാം എന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നു. സത്യം (Students Augmented Training for Youth Amplification ) എന്ന് പേര് നല്‍കിയിരിക്കുന്ന ഈ പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഫസ്റ്റ് എയ്ഡ്, CPR എന്നിവ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിശദമായ അറിവ് നല്‍കുന്നു. കേരളത്തിലുടനീളമുള്ള വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇറാം എഡ്യൂക്കേഷണല്‍ ആന്‍ഡ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ഭാഗമായി ഫസ്റ്റ് എയ്ഡ്, CPR പരിശീലനം നല്‍കുക എന്ന ബൃഹത്തായ ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
രാജ്യത്ത് പ്രതിവര്‍ഷം പത്ത് ലക്ഷത്തിലേറെ ആളുകള്‍ പെട്ടന്നുള്ള ഹൃദയാഘാതം മൂലം മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പലപ്പോഴും അടിയന്തര ചികിത്സ ലഭ്യമാകാത്തത് ഈ മരണങ്ങള്‍ക്ക് ഒരു കാരണമാണ്. കണ്മുന്നില്‍ ഒരാള്‍ക്ക് ഇത്തരം ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുമ്പോള്‍ കൃത്യമായി പ്രതികരിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. Rn സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയന്‍ റീജണല്‍ നഴ്സിംഗ് ലീഡ് രൂപ റാവത് സിംഘ്വി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ CPR പദ്ധതിയുടെ ആവശ്യകതയെക്കുറിച്ച് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കും.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രകൃതി സംരക്ഷണം ഉറപ്പാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപീകരിച്ചിരിക്കുന്നത് ‘എന്റെ തൈ, എന്റെ വിദ്യാലയം’ പദ്ധതി കാര്‍ഷിക സര്‍വകലാശാല പ്രൊഫസര്‍ ഡോ. തുളസി ഔദ്യോഗികമായി ഉത്ഘാടനം ചെയ്യും. വിദ്യാര്‍ത്ഥികള്‍ വീട്ടിലും നിന്നും കൊണ്ട് വരുന്ന സസ്യ – വൃക്ഷ തൈകള്‍ വിദ്യാലയാങ്കണത്തില്‍ നട്ട് പരിപാലിക്കുന്ന പദ്ധതിയാണ് ‘എന്റെ തൈ, എന്റെ വിദ്യാലയം’.
തുടര്‍ന്ന്, സ്‌കൂള്‍ മാനേജരും ഇറാം എഡ്യൂക്കേഷണല്‍ വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ട്രസ്റ്റിയുമായ സി കെ അബ്ദുല്‍ സമദ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. MMPS ഹെഡ് മാസ്റ്റര്‍ രാഗേഷ് സി, ഇറാം അക്കാദമി ഫോര്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് എക്‌സലന്‍സ് പ്രിന്‍സിപ്പാള്‍ നിഷ മധു എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
MMITE പ്രിന്‍സിപ്പാള്‍ വിജി ജയപ്രകാശ് ചടങ്ങില്‍ നന്ദി പ്രകാശിപ്പിക്കും. ജനുവരി 19 ന് സ്‌കൂള്‍ വാര്‍ഷികത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങളോട് കൂടി പരിപാടി അവസാനിക്കും.

