Connect with us

Hi, what are you looking for?

News

നാല് വര്‍ഷത്തിനുള്ളില്‍ ശരാശരി 100 കോടി വരുമാനമുള്ള 1000 സംരംഭങ്ങള്‍ ലക്ഷ്യം: പി രാജീവ്

സംരംഭക വര്‍ഷം പദ്ധതിയിലൂടെ മൂന്ന് വര്‍ഷം കൊണ്ട് 3,40.202 സംരംഭങ്ങള്‍ കേരളത്തില്‍ തുടങ്ങി. 7,21,000 തൊഴിലവസരമാണ് ഇതു വഴി ഉണ്ടായത്. ഇത്രയും സംരംഭങ്ങളില്‍ നിന്നായി 21,838 കോടി രൂപയാണ് സംസ്ഥാനത്ത് നിക്ഷേപമായി ഉണ്ടായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ 1000 എംഎസ് എംഇ സംരംഭങ്ങളെ ശരാശരി 100 കോടി രൂപയ്ക്ക് മുകളില്‍ വരുമാനമുണ്ടാക്കുന്നതിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയാണ് മിഷന്‍ 1000. സംരംഭക വര്‍ഷം പദ്ധതിയിലൂടെ മൂന്ന് വര്‍ഷം കൊണ്ട് 3,40.202 സംരംഭങ്ങള്‍ കേരളത്തില്‍ തുടങ്ങി. 7,21,000 തൊഴിലവസരമാണ് ഇതു വഴി ഉണ്ടായത്. ഇത്രയും സംരംഭങ്ങളില്‍ നിന്നായി 21,838 കോടി രൂപയാണ് സംസ്ഥാനത്ത് നിക്ഷേപമായി ഉണ്ടായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഐടി സേവനമേഖലയ്ക്കപ്പുറം മറ്റ് സാങ്കേതിക കമ്പനികള്‍ കൂടി കേരളത്തിലേക്ക് വരാന്‍ താത്പര്യം കാണിക്കുകയാണ്. വലിയ വ്യവസായങ്ങള്‍ക്ക് ഇനി കേരളത്തില്‍ പ്രസക്തിയില്ലെങ്കിലും വലിയ വ്യവസായങ്ങള്‍ക്കുള്ള സാങ്കേതിക സേവനം നല്‍കുന്ന കമ്പനികള്‍ക്ക് കേരളം ഇഷ്ട സ്ഥലമായി മാറിയിരിക്കുകയാണ്. ഓട്ടോമോട്ടീവ് സാങ്കേതികവിദ്യ, ജെനറേറ്റീവ് എഐ, മെഷീന്‍ ലേണിംഗ് തുടങ്ങിയ സാങ്കേതികവിദ്യയുടെ ഹബ്ബായി കേരളം മാറുകയാണ്. ഹെല്‍ത്ത് കെയര്‍ സാങ്കേതിക വിദ്യയില്‍ ഇപ്പോള്‍ തന്നെ പ്രധാന ഉത്പാദകര്‍ കേരളമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മിഷന്‍ 1000 സംസ്ഥാന സര്‍ക്കാരിന് എംഎസ്എംഇ സംരംഭകരിലെ വിശ്വാസമാണ് കാണിക്കുന്നത്. ആദ്യ ഘട്ടമായി 260 സംരംഭകരെ തെരഞ്ഞെടുത്തിരിക്കുന്നു. എല്ലാ വിധ സഹായങ്ങളും വ്യവസായവകുപ്പ് വാഗ്ദാനം ചെയ്യുന്നു. ആദ്യം 100 കോടി വരുമാനം നേടുന്ന സംരംഭത്തിന് പുരസ്‌ക്കാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

പ്രകടനം വിലയിരുത്തിയാണ് ആയിരം സംരംഭങ്ങളെ തെരഞ്ഞെടുക്കുന്നത്. അവര്‍ക്ക് വ്യവസായം വിപുലീകരിക്കുന്നതിന് വിവിധ ആനുകൂല്യങ്ങള്‍ വ്യവസായ വകുപ്പ് നല്‍കും. പ്രവര്‍ത്തന മൂലധന വായ്പകള്‍ക്ക് പലിശ നിരക്കിന്റെ 50% വരെ പലിശ ഇളവ്, സ്‌കെയില്‍ അപ്പ് ചെയ്യുന്നതിനുള്ള ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള സാമ്പത്തിക സഹായം (ഒരു സംരംഭത്തിന് 1 ലക്ഷം രൂപ വരെ) എന്നിവ നല്‍കും. തിരഞ്ഞെടുത്ത ഓരോ സംരംഭങ്ങള്‍ക്കും അവരുടെ വിവിധ വിപുലീകരണ അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ വ്യവസായ വകുപ്പില്‍ നിന്ന് ഒരു ഉദ്യോഗസ്ഥനെ നിയമിക്കും.

ഉദ്യം രജിസ്‌ട്രേഷനുള്ള, മൂന്നു വര്‍ഷം പ്രവര്‍ത്തന പരിചയമുള്ള, ഉത്പാദന-സേവന മേഖലയിലുള്ള സംരംഭങ്ങള്‍ക്കാണ് തെരഞ്ഞെടുക്കപ്പെടാന്‍ യോഗ്യതയുള്ളത്. ഇതിനു വേണ്ടി പ്രത്യേകമായി ആരംഭിച്ച വെബ്‌പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. വിവിധ പരിശോധനകള്‍ക്ക് ശേഷം വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അദ്ധ്യക്ഷനായ സംസ്ഥാന തല അംഗീകാര സമിതിയാണ് അംഗീകാരം നല്‍കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Stock Market

2025 എന്തായിരിക്കും നിക്ഷേപകര്‍ക്കായി നീക്കിവെച്ചിട്ടുണ്ടാവുക? സെന്‍സെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുമോ അതോ അടിതെറ്റി വീഴുമോ?

Startup

രാജ്യത്തിനകത്തും പുറത്തുമുള്ള പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സ്റ്റാര്‍ട്ടപ്പാണ് എക്‌സ്‌പ്ലോര്‍

Stock Market

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന വളം നിര്‍മാണ കമ്പനികളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ പാഴായിപ്പോവില്ലെന്നുറപ്പാണ്. ഫെര്‍ട്ടിലൈസര്‍ വ്യവസായത്തിലെ നിക്ഷേപ അവസരങ്ങള്‍ പരിശോധിക്കാം…

Business & Corporates

കേരളത്തിലെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള ഉല്‍പ്പന്നങ്ങളാണ് സുഖം, സപ്പോര്‍ട്ട്, ഈട് എന്നീ ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പുറത്തിറക്കിയിരിക്കുന്നതെന്ന് പെപ്സ് ഇന്‍ഡസ്ട്രീസ് സഹസ്ഥാപകനും സിഇഒയുമായ ജി ശങ്കര്‍ റാം പറഞ്ഞു