ഇന്ത്യയിലെ ഏറ്റവും വലിയ പെയിന്റ് കമ്പനികളിലൊന്നായ ഏഷ്യന്‍ പെയിന്റ്സിലെ ഓഹരി വിറ്റിരിക്കുകയാണ് മുകേഷ് അംബാനി. അതിലൂടെ കൊയ്തത് വമ്പന്‍ നേട്ടവും.
17 വര്‍ഷം മുമ്പാണ് മുകേഷ് അംബാനി ഏഷ്യന്‍ പെയിന്റ്സില്‍ 500 കോടി രൂപ നിക്ഷേപിച്ചത്. ഇന്ന് ആ നിക്ഷേപത്തിന് ലഭിച്ച നേട്ടമറിയാമോ. 2,200 ശതമാനം. അതിഗംഭീരമെന്നേ പറയേണ്ടൂ…ഇത്രയും മികച്ചൊരു എക്സിറ്റ് സ്വപ്നങ്ങളില്‍ മാത്രമെന്നെല്ലാം പറയാം.
ഏഷ്യന്‍ പെയ്ന്റ്സിലുള്ള 4.9 ശതമാനം ഓഹരിയും മുകേഷ് വിറ്റിരിക്കുന്നു. ദീര്‍ഘകാല അടിസ്ഥാനത്തില്‍, അടിസ്ഥാനപരമായി മികവ് കാണിക്കുന്ന കമ്പനികളില്‍ നിക്ഷേപിച്ചാല്‍ വമ്പന്‍ നേട്ടം കൊയ്യാമെന്ന് ബോധ്യപ്പെടുത്തുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍. ഓരോ നിക്ഷേപകനും ഇതൊരു പ്രചോദനമാണ്.

