റിലയന്‍സ് ഡിജിറ്റല്‍ ‘ദീപാവലി ധമാക്ക’ ഓഫര്‍ അവതരിപ്പിച്ചു, ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ജിയോ എയര്‍ഫൈബര്‍ സേവനം ഇതിലൂടെ നേടാം. ഈ ഓഫര്‍ പുതിയതും നിലവിലുള്ളതുമായ ജിയോ ഫൈബര്‍, ജിയോ എയര്‍ഫൈബര്‍ ഉപയോക്താക്കള്‍ക്ക് 18 സെപ്റ്റംബര്‍ 2024 മുതല്‍ നവംബര്‍ 3 വരെ ലഭ്യമാണ്.
പുതിയ ഉപഭോക്താക്കള്‍ക്ക് 20,000 രൂപയോ അതില്‍ കൂടുതലോ റിലയന്‍സ് ഡിജിറ്റല്‍, മൈ ജിയോ സ്റ്റോര്‍ തുടങ്ങിയവയില്‍ നിന്നും ഷോപ്പിംഗ് നടത്തിയോ അല്ലെങ്കില്‍ 2222 രൂപയ്ക്ക് 3 മാസത്തെ ദീപാവലി പ്ലാന്‍ എടുത്തോ ഈ ആനുകൂല്യം നേടാം. നിലവിലുള്ള ഉപയോക്താക്കള്‍ക്ക് 2222 രൂപയുടെ ഒറ്റത്തവണ മുന്‍കൂര്‍ റീചാര്‍ജ് ചെയ്തുകൊണ്ട് ഈ ഓഫറിന്റെ പ്രയോജനങ്ങള്‍ നേടാം.
യോഗ്യരായ ഉപഭോക്താക്കള്‍ക്ക് 2024 നവംബര്‍ മുതല്‍ 2025 ഒക്ടോബര്‍ വരെയുള്ള അവരുടെ നിലവിലുള്ള എയര്‍ഫൈബര്‍ പ്ലാനിന് തുല്യമായ മൂല്യമുള്ള 12 കൂപ്പണുകള്‍ ലഭിക്കും, അടുത്ത 30 ദിവസത്തിനുള്ളില്‍ റിലയന്‍സ് ഡിജിറ്റല്‍, മൈ ജിയോ സ്റ്റോര്‍, ജിയോ പോയിന്റ് സ്റ്റോര്‍ അല്ലെങ്കില്‍ ജിയോ മാര്‍ട്ട് ഡിജിറ്റല്‍ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളില്‍ 15,000 രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇത് റിഡീം ചെയ്യാം.

