Connect with us

Hi, what are you looking for?

News

അമൃത റീജനറൈറ്റീവ് പെയിന്‍ മെഡിസിന്‍ & വെല്‍നസ് ക്ലിനിക്ക് ഉഘാടനം ചെയ്തു

ആരോഗ്യമേഖലയുടെ ഭാവി ശക്തിപ്പെടുത്തുന്ന അമൃതയുടെ പ്രവര്‍ത്തനങ്ങളെ ഗവര്‍ണര്‍ അഭിനന്ദിച്ചു

അമൃത റീജനറൈറ്റീവ് പെയിന്‍ മെഡിസിന്‍ & വെല്‍നസ് ക്ലിനിക്കിന്റെയും സപ്പോര്‍ട്ട് ഗ്രൂപ്പിന്റെയും ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിച്ചു. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്ന ചടങ്ങില്‍ ഡോക്ടര്‍മാരുടെ തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ പദ്ധതിയായ അമൃത ആന്വല്‍ റിവ്യൂ ഇന്‍ പാലിയേറ്റീവ് മെഡിസിന്‍ പ്രോഗ്രാമിന്റെയും പെയിന്‍ ആന്റ് പാലിയേറ്റിവ് രോഗികള്‍ക്കായുള്ള സപ്പോര്‍ട്ട് ഗ്രൂപ്പിന്റെയും ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിച്ചു.

ആരോഗ്യമേഖലയുടെ ഭാവി ശക്തിപ്പെടുത്തുന്ന അമൃതയുടെ പ്രവര്‍ത്തനങ്ങളെ ഗവര്‍ണര്‍ അഭിനന്ദിച്ചു. കര്‍മ്മമാണ് ആരാധനയെന്ന തത്വത്തെ അമൃത പ്രവര്‍ത്തിയിലേക്ക് കൊണ്ടുവന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം ഉപജീവനത്തിന് വേണ്ടി മാത്രമുള്ളതാവരുതെന്ന് മാതാ അമൃതാനന്ദമയിയുടെ വാക്കുകള്‍ പങ്കുവെച്ച ഗവര്‍ണര്‍, ആരോഗ്യ രംഗത്തെ ഗവേഷണത്തില്‍ അമൃതയെ മുന്‍പന്തിയില്‍ എത്തിച്ചത് വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരുടെ സേവനം ആണെന്നും ഓര്‍മിപ്പിച്ചു. കേരളത്തിലെ മുതിര്‍ന്ന വ്യക്തികളുടെയും ജനിതകരോഗങ്ങളുള്ള ആളുകളുടെയും എണ്ണം വളരെയധികം വര്‍ദ്ധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാമി അനഘാമൃതാനന്ദ പുരി, സീനിയര്‍ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. പ്രതാപന്‍ നായര്‍, അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ വി ബീന, സീനിയര്‍ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. അജോയ് മേനോന്‍, മെഡിക്കല്‍ ഓങ്കോളജി വിഭാഗം പ്രൊഫസര്‍ ഡോ. വെസ്ലി എം ജോസ്, പെയിന്‍ ആന്റ് പാലിയേറ്റീവ് മെഡിസിന്‍ വിഭാഗം മേധാവി ഡോ. ശോഭാ നായര്‍ എന്നിവരും സംസാരിച്ചു. അമൃത ആശുപത്രിയിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് മെഡിസിന്‍ വിഭാഗത്തിന്റെ കീഴിലാണ് റീജനറൈറ്റീവ് പെയിന്‍ മെഡിസിന്‍ & വെല്‍നസ് ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Stock Market

2025 എന്തായിരിക്കും നിക്ഷേപകര്‍ക്കായി നീക്കിവെച്ചിട്ടുണ്ടാവുക? സെന്‍സെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുമോ അതോ അടിതെറ്റി വീഴുമോ?

Startup

രാജ്യത്തിനകത്തും പുറത്തുമുള്ള പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സ്റ്റാര്‍ട്ടപ്പാണ് എക്‌സ്‌പ്ലോര്‍

Stock Market

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന വളം നിര്‍മാണ കമ്പനികളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ പാഴായിപ്പോവില്ലെന്നുറപ്പാണ്. ഫെര്‍ട്ടിലൈസര്‍ വ്യവസായത്തിലെ നിക്ഷേപ അവസരങ്ങള്‍ പരിശോധിക്കാം…

Business & Corporates

കേരളത്തിലെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള ഉല്‍പ്പന്നങ്ങളാണ് സുഖം, സപ്പോര്‍ട്ട്, ഈട് എന്നീ ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പുറത്തിറക്കിയിരിക്കുന്നതെന്ന് പെപ്സ് ഇന്‍ഡസ്ട്രീസ് സഹസ്ഥാപകനും സിഇഒയുമായ ജി ശങ്കര്‍ റാം പറഞ്ഞു