അഞ്ചാം സാന്റ റണ്‍ 2024 ഡിസംബര്‍ എട്ടിന് കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ വെച്ച് നടക്കും. 5 കിലോമീറ്ററിന്റെ ഫണ്‍ റണ്‍, 10 കിലോമീറ്ററിന്റെ ടൈംഡ് റണ്‍, 21.1 കിലോമീറ്ററിന്റെ ഹാഫ് മാരത്തണ്‍, 21.1 കിലോമീറ്ററിന്റെ റിലേ റണ്‍, 50 കിലോമീറ്ററിന്റെ സൈക്ലത്തോണ്‍ എന്നിവ സാന്റ റണ്ണിന്റെ ഭാഗമാണ്. ഫിനിഷര്‍ മെഡലുകള്‍, സാന്റ റണ്‍ ടിഷര്‍ട്ട്, സൂംബ വാം അപ് സെഷന്‍, ബ്രേക്ക് ഫാസ്റ്റ്, ടൈമിംഗ് സര്‍ട്ടിഫിക്കറ്റ് എന്നിവ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും. www.santarunkochi.com എന്ന വെബ്സൈറ്റിലൂടെ സാന്റ റണ്ണിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഓട്ടിസമുള്ള കുട്ടികളെ പ്രത്യേക നൈപുണ്യ പരിശീലനത്തിലൂടെയും തൊഴില്‍ പരിശീലനത്തിലൂടെയും പിന്തുണയ്ക്കാന്‍ ധനസമാഹരണം നടത്താന്‍ ഉദ്ദേശിച്ചാണ് സാന്റ റണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഈ കുട്ടികളെ പിന്തുണയ്ക്കാന്‍ തങ്ങളുടെ കഴിവുകള്‍ ഉപയോഗിക്കണമെന്ന് എല്ലാ റണ്ണര്‍മാരോടും സൈക്ലിസ്റ്റുകളോടും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ നൈറ്റ്സാണ് പരിപാടി സംഘടിപ്പിക്കുന്നത്. സിനിമാതാരം നൈല ഉഷയാണ് 2024 സാന്റ റണ്ണിന്റെ ഹ്യുമാനിറ്റേറിയന്‍ അംബാസഡര്‍.

