2024-2025 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ വിദേശ ആസ്തിയും വിദേശരാജ്യങ്ങളില്‍നിന്നുള്ള വരുമാനവും ഐ.ടി.ആറില്‍ കൃത്യമായി വെളിപ്പെടുത്തണമെന്ന് ആദായനികുതി വകുപ്പ്. ഈ നിബന്ധന പാലിക്കാത്തവശം 10 ലക്ഷം രൂപ പിഴയീടാക്കുമെന്നാണ് ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പുളളത്.
വിദേശത്തുള്ള ബാങ്ക് അക്കൗണ്ടുകള്‍, ഏതെങ്കിലും സ്ഥാപനത്തിലോ ബിസിനസിലോ ഉള്ള നിക്ഷേപങ്ങള്‍, സ്ഥാവര സ്വത്ത്, ട്രസ്റ്റിയായി ചുമതല വഹിക്കുന്ന ട്രസ്റ്റുകള്‍, മറ്റു ആസ്തികള്‍ തുടങ്ങിയവയെല്ലാം കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
ഇതിനകം ഐ.ടി.ആര്‍. സമര്‍പ്പിച്ചവര്‍ക്ക് ഇതുസംബന്ധിച്ച വിവരങ്ങളടങ്ങിയ എസ്.എം.എസ്. അയയ്ക്കുന്നതാണ്. ഉഭയകക്ഷി കരാറുകള്‍ പ്രകാരം വിദേശ ആസ്തികളുണ്ടെന്ന് കണ്ടെത്തിയവരുമായും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി) ബന്ധപ്പെടുന്നതാണ്.

