ജെഎസ്ഡബ്ല്യു ഗ്രൂപ്പും എംജി മോട്ടോര്‍ ഇന്ത്യയും തമ്മിലുള്ള സംയുക്ത സംരംഭത്തിന്റെ പേര് പ്രഖ്യാപിച്ചു. ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ എന്നാണ് പുതി സംരംഭത്തിന്റെ പേര്. 2024 ഒക്ടോബറില്‍ സംയുക്ത സംരംഭത്തിന്റെ ആദ്യ കാര്‍ പുറത്തിറക്കാനാണ് പദ്ധതി. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് എംജി മോട്ടോര്‍ ഇന്ത്യയുടെ ഓഹരികള്‍ സജ്ജന്‍ ജിന്‍ഡാലിന്റെ നേതൃത്വത്തിലുള്ള ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ഏറ്റെടുത്തത്.
ഓരോ മൂന്ന് മാസത്തിലോ ആറ് മാസത്തിലോ ഒരു പുതിയ ഇവി കാര്‍ പുറത്തിറക്കാനാണ് പദ്ധതി. 1983 ല്‍ മാരുതി ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച് സൃഷ്ടിച്ച മുന്നേറ്റം ആവര്‍ത്തിക്കാനാണ് ശ്രമമെന്ന് ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാന്‍ സജ്ജന്‍ ജിന്‍ഡാല്‍ പറഞ്ഞു.
ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇലക്ട്രിക് വാഹന വിപണിയുടെ 33 ശതമാനമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് പാര്‍ഥ് ജിന്‍ഡാല്‍ പറഞ്ഞു
ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇലക്ട്രിക് വാഹന വിപണിയുടെ 33 ശതമാനമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് പാര്‍ഥ് ജിന്‍ഡാല്‍ പറഞ്ഞു. ‘ഇന്ത്യയിലെ സര്‍ക്കാരിന്റെ പിന്തുണയോടെ, ഇവികള്‍ ചൈനയില്‍ കാണുന്നതിന് സമാനമായ പരിവര്‍ത്തനം പിന്തുടരുമെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്, ഉയര്‍ന്ന കറന്റ് അക്കൗണ്ട് കമ്മി എണ്ണ ഇറക്കുമതി മൂലമാണ്. ഇന്ത്യ യഥാര്‍ത്ഥത്തില്‍ ആത്മനിര്‍ഭര്‍ ആകുന്നതിന് ഇലക്ട്രിക് വാഹനങ്ങള്‍ ഒരു പോംവഴിയാണ്,’ അദ്ദേഹം പറഞ്ഞു.
പ്രീമിയം പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ മുന്നേറാന്‍ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ പദ്ധതിയിടുന്നു. ഗുജറാത്ത് പ്ലാന്റിലെ ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം 100,000 യൂണിറ്റില്‍ നിന്ന് 300,000 വാഹനങ്ങളായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടിരിക്കുന്നു. ടെസ്ലയെ പോലെ തന്നെ ഒരു നിര്‍മ്മിത ഇവിയാണ് ജിന്‍ഡാല്‍ വിഭാവനം ചെയ്തിരിക്കുന്നത്.

