Connect with us

Hi, what are you looking for?

News

കലാകാരന്മാര്‍ക്ക് ആദരവ്; സ്നേഹസമ്മാന ഗ്രാന്റ് നല്‍കി മുത്തൂറ്റ് ഫിനാന്‍സ്

മാര്‍ച്ച് 19നായിരുന്നു ഗ്രാന്റ് വിതരണം

മൃദംഗ കലാകാരി പാര്‍വതി എം.പി സിനിമാ സംവിധായകന്‍ സിബി മലയില്‍ നിന്ന് 2024 ലെ മുത്തൂറ്റ് സ്‌നേഹസമ്മാന ഗ്രാന്റ് ഏറ്റുവാങ്ങുന്നു. മുത്തൂറ്റ് ഫിനാന്‍സ് ഡിജിഎം - കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ബാബു ജോണ്‍ മലയില്‍, കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ മുന്‍ വൈസ് ചാന്‍സലര്‍ പി. എന്‍. സുരേഷ്, മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് എം ജോര്‍ജ്ജ്, മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ചിക്കു എബ്രഹാം എന്നിവര്‍ സമീപം

ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ് മുത്തൂറ്റ് സ്നേഹസമ്മാനത്തിന് 2024-ല്‍ തെരഞ്ഞെടുക്കപ്പെട്ട 20 മികച്ച കലാകാരന്മാര്‍ക്കായുള്ള ആദ്യ തുകയുടെ വിതരണം എറണാകുളത്ത് നടത്തി. മാര്‍ച്ച് 19നായിരുന്നു ഗ്രാന്റ് വിതരണം.

കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ മുന്‍ വൈസ് ചാന്‍സലര്‍ പി. എന്‍. സുരേഷ് മുഖ്യാതിഥിയായി. സിനിമാ സംവിധായകന്‍ സിബി മലയില്‍ ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് എം ജോര്‍ജ്ജ്, മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ചിക്കു എബ്രഹാം, മുത്തൂറ്റ് ഫിനാന്‍സ് ഡിജിഎം- കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ബാബു ജോണ്‍ മലയില്‍ തുടങ്ങിയ വിശിഷ്ടാതിഥികളും പങ്കെടുത്തു.

2024 ലെ മുത്തൂറ്റ് സ്‌നേഹസമ്മാന ഗ്രാന്റ് ഏറ്റുവാങ്ങിയ 20 കലാകാരന്മാര്‍. മുത്തൂറ്റ് ഫിനാന്‍സ് ഡിജിഎം – കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ബാബു ജോണ്‍ മലയില്‍, കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ മുന്‍ വൈസ് ചാന്‍സലര്‍ പി. എന്‍. സുരേഷ്, മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് എം ജോര്‍ജ്ജ്, സിനിമാ സംവിധായകന്‍ സിബി മലയില്‍, മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ചിക്കു എബ്രഹാം എന്നിവര്‍ക്കൊപ്പം

വൈവിധ്യമാര്‍ന്ന ക്ഷേത്ര പാരമ്പര്യങ്ങളുള്ളതും സമ്പന്നമായ സാംസ്‌ക്കാരിക പാരമ്പര്യമുള്ളതുമായ ഇന്ത്യയില്‍ വിവിധ മേഖലകള്‍ക്ക് സവിശേഷമായ രീതികളുമുണ്ട്. ഇവയുടെ ചരിത്രപരമായ വേരുകള്‍ സംരക്ഷിക്കേണ്ടതുമുണ്ട്. മുത്തൂറ്റ് ഫിനാന്‍സ് 2015-ല്‍ ആരംഭിച്ച മുത്തൂറ്റ് സ്നേഹസമ്മാനം പദ്ധതിയുടെ ഭാഗമായി തങ്ങളുടെ തൊഴില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന മുതിര്‍ന്ന കലാകാരന്മാര്‍ക്കും പെര്‍ഫോര്‍മര്‍മാര്‍ക്കും പിന്തുണയും സഹായവും നല്‍കുന്നുണ്ട്.

ഇതുവരെ മുത്തൂറ്റ് ഫിനാന്‍സ് 70 ലക്ഷം രൂപയാണ് ഈ പദ്ധതിയില്‍ ചെലവഴിച്ചിട്ടുള്ളത്. 2024 സാമ്പത്തിക വര്‍ഷം 27 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. 45 മുതിര്‍ന്ന കലാകാരന്മാര്‍ക്കാണ് പദ്ധതിക്കു കീഴില്‍ ഇതുവരെ ഗ്രാന്റ് അനുവദിച്ചിട്ടുളളത്. പ്രതിമാസം 3000 രൂപ മുതല്‍ 5000 രൂപ വരെയാവും ഇവര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് ഗ്രാന്റ് നല്‍കുക.

കഥകളി, ചെണ്ട, മൃദംഗം, സരസ്വതി വീണ, തമ്പുരു, നാഗസ്വരം, ഇടക്ക, മിഴാവ്, തിമില, പഞ്ചവാദ്യം, ചേങ്ങല, ഇലത്താളം, കൊമ്പ്, ഓടക്കുഴല്‍ തുടങ്ങിയ വിവിധ വിഭാഗം ക്ഷേത്രകലകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ സാമ്പത്തിക സഹായം ലഭ്യമായവരില്‍ ഉള്‍പ്പെടുന്നു. സാമ്പത്തിക പിന്തുണയ്ക്ക് ഒപ്പം പത്തനംതിട്ടയിലും കോഴഞ്ചേരിയിലും ഉള്ള ആശുപത്രികളില്‍ ഇവര്‍ക്ക് സൗജന്യമായതോ കുറഞ്ഞ ചെലവിലുള്ളതോ ആയ ചികില്‍സയും ലഭ്യമാക്കും.

നമ്മുടെ ക്രിയാത്മക സമൂഹത്തിലെ ശക്തമായ വിഭാഗത്തെയാണ് മുത്തൂറ്റ് ഫിനാന്‍സ് പിന്തുണക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് എം ജോര്‍ജ്ജ് പറഞ്ഞു. നമ്മുടെ സാംസ്‌ക്കാരിക വ്യക്തിത്വത്തിനു രൂപം നല്‍കാന്‍ അവരുടെ ത്യാഗങ്ങള്‍ സഹായിച്ചു.

പല മുതിര്‍ന്ന കലാകാരന്മാരും നേരിടുന്ന വെല്ലുവിളികള്‍ തങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ട്. മുത്തൂറ്റ് സ്നേഹസമ്മാനം വഴി ചെറിയ തോതിലെങ്കിലും അവരെ സഹായിക്കാനാണു ശ്രമിക്കുന്നത്. നമ്മുടെ സാംസ്‌ക്കാരിക പഴമയെ ഭാവിയിലേക്കായി മുന്നോട്ടു കൊണ്ടു പോകാനുള്ള പ്രതിബദ്ധതയാണ് ഇവിടെ ദൃശ്യമാകുന്നത്. കലയ്ക്കു വേണ്ടി ജീവിതകാലം മുഴുവന്‍ ഉഴിഞ്ഞു വെച്ചവര്‍ക്ക് മികച്ച ജീവിത സാഹചര്യങ്ങള്‍ ഉറപ്പാക്കാനായുള്ള തങ്ങളുടെ പിന്തുണയാണ് ഈ ഗ്രാന്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Stock Market

ഇന്നലെ പുറത്തുവിട്ട കമ്പനിയുടെ രണ്ടാം പാദഫലങ്ങള്‍ പ്രതീക്ഷയ്ക്കൊത്തുയരാതിരുന്നതാണ് ഓഹരിയില്‍ ഇടിവുണ്ടാക്കിയത്.

Life

വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ശരീരകലകളെ സുഖപ്പെടുത്തുന്നതിലൂടെയും പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും വേദനയ്ക്ക് ശമനം നല്‍കുന്ന നൂതന ചികിത്സാരീതിയാണ് റീജെനറേറ്റീവ് പെയിന്‍ മെഡിസിന്‍ ക്ലിനിക്കിലൂടെ ലഭ്യമാക്കുക

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍