ഇന്ത്യന്‍ വാഹനമേഖലയിലെ ഭാവി നായകനാണ് ഇലക്ട്രിക്ക് വെഹിക്കിള്‍ അഥവാ ഇവികള്‍. നൂറുകണക്കിന് ഇലക്ട്രിക് വാഹനങ്ങള്‍, ബാറ്ററികള്‍, ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികള്‍ എന്നിവയെല്ലാം ഈ വ്യവസായത്തില്‍ ചുവടുറപ്പിക്കാന്‍ ശ്രമിച്ചു വരികയാണ്. ഇവികളുടെയും അനുബന്ധ ഘടകങ്ങളുടെയും നിര്‍മ്മാതാക്കളുടെ തള്ളിക്കയറ്റത്തില്‍ ‘ഹരിത സാങ്കേതിക’ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ആവശ്യകതയും കുതിച്ചുയരുകയാണ്.
ഓട്ടോമോട്ടീവ് വ്യവസായ തൊഴിലാളികള്‍ക്ക് ഹരിത സാങ്കേതിക വൈദഗ്ധ്യം നല്‍കുന്നതില്‍ ഇന്ത്യ ഇതിനോടകം മറ്റ് പല രാജ്യങ്ങളെ പിന്തള്ളിക്കഴിഞ്ഞു എന്നാണ് 2023 ലെ ഗ്‌ളോബല്‍ ഗ്രീന്‍ സ്‌കില്‍സ് റിപ്പോര്‍ട്ട് പറയുന്നത്. യുഎസ്, മെക്‌സികോ, കാനഡ, വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇവയെയെല്ലാം ഇന്ത്യ പിന്തളളി. ഇത് കാണിക്കുന്നത്, കഴിഞ്ഞ 5 വര്‍ഷത്തില്‍ കുറഞ്ഞത് ഒരു ഇവി നൈപുണ്യമെങ്കിലും ഉള്ള ഓട്ടോമോട്ടിവ് വ്യവസായ തൊഴിലാളികളുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത് എന്നാണ്. ഹരിത സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ആവശ്യം വരും വര്‍ഷങ്ങളിലും കൂടുതല്‍ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2030 ആകുമ്പോഴേക്കും 10 ദശലക്ഷം വരെ നേരിട്ടുള്ള തൊഴിലവസരങ്ങളും 50 മുതല്‍ 55 ദശലക്ഷം വരെ പരോക്ഷ തൊഴിലവസരങ്ങളും ഇവി മേഖലയില്‍ സൃഷ്ടിക്കപ്പെടുമെന്ന് റാന്‍സ്റ്റഡ് ഇന്ത്യ പ്രൊഫഷണല്‍ സെര്‍ച്ച് ആന്റ് സെലക്ഷന്‍ ഡയറക്ടര്‍ സഞ്ജയ് ഷെട്ടി പറഞ്ഞു. 2030 ഓടെ ആഭ്യന്തര ഇവി വിപണി 40 മുതല്‍ 50 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

