Connect with us

Hi, what are you looking for?

News

മൈക്രോഫാമിംഗ്; കൃഷി ഭൂമിവേണ്ട, വളം വേണ്ടാ, വരുമാനത്തിന്റെ പുതിയ മാര്‍ഗം

അടുക്കളപ്പുറത്തും വീടിനകത്തും ഒക്കെയായി ചെയ്യാന്‍ കഴിയുന്ന മൈക്രോഫാമിംഗ് രീതിക്ക് ആവശ്യക്കാര്‍ ഏറെയാണ്

മണ്ണിലിറങ്ങാതെ, വളപ്രയോഗമില്ലാതെയുള്ള മൈക്രോഫാമിംഗ് കൃഷിക്ക് സാധ്യതകള്‍ വര്‍ധിച്ചു വരികയാണ്. അടുക്കളപ്പുറത്തും വീടിനകത്തും ഒക്കെയായി ചെയ്യാന്‍ കഴിയുന്ന മൈക്രോഫാമിംഗ് രീതിക്ക് ആവശ്യക്കാര്‍ ഏറെയാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വിളവ് ലഭിക്കുന്നു എന്നതാണ് മൈക്രോ ഫാമിംഗിന്റെ പ്രത്യേകത. ശരാശരി പെട്ടത് ദിവസത്തിനുള്ളില്‍ വിത്ത് വിതയ്ക്കുകയും വിള കൊയ്യുകയും ചെയ്യാം.

മണ്ണും വളവുമില്ലാതെ കറിവയ്ക്കാനുള്ള ഇലച്ചെടികള്‍ ആണ് ഇത്തരത്തില്‍ വളര്‍ത്തിയെടുക്കുന്നത്. വെറും പേപ്പറില്‍ നമുക്കാവശ്യമായ ഇലച്ചെടികള്‍ വീടിനുള്ളില്‍ത്തന്നെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂ. കടല, പയര്‍, മല്ലി തുടങ്ങിയ വസ്തുക്കളാണ് പ്രധാനമായും മൈക്രോ ഫാമിംഗിനായി ഉപയോഗിക്കുന്നത്. ആവശ്യമായ സാധനങ്ങള്‍ വളരെ കുറച്ചു മാത്രം.

ഒരു പരന്ന പ്ലാസ്റ്റിക് പാത്രവും ഏതാനും ടിഷ്യു പേപ്പറുകളുമുണ്ടെങ്കില്‍ നടീല്‍ മാധ്യമമായി. വന്‍പയറോ ചെറുപയറോ മാത്രമല്ല, റാഗി വരെ ഇത്തരത്തില്‍ മൈക്രോ ഫാമിംഗ് രീതിയില്‍ വളര്‍ത്തിയെടുക്കാം. ദിവസവും രണ്ടു നേരം വെള്ളം സ്‌പ്രേ ചെയ്തു കൊടുത്താല്‍ മതി.

വിത്ത് കുതിര്‍ത്ത ശേഷം ടിഷ്യു പേപ്പറില്‍ വിതയ്ക്കുക. ആറാം ദിവസം വിളവെടുക്കാന്‍ പാകമാകുമെങ്കിലും പത്താം ദിവസം വിളവെടുത്താല്‍ കൂടുതല്‍ അളവ് ലഭിക്കും. അതില്‍ കൂടുതല്‍ മൂത്താല്‍ മൈക്രോഗ്രീനിന്റെ രുചിയും ഗുണവും ലഭിച്ചെന്നുവരില്ല. ചീര പോലെ തോരണവയ്ക്കാന്‍ മികച്ചതാണ് ഈ ഇലകള്‍. തോരന്‍, മെഴുകുവരട്ടി പോലുള്ള കറികള്‍ വയ്ക്കാം.

മണ്ണോ, ചെടി ചാടിയോ കൂടാതെ തന്നെ മൈക്രോ ഫാമിംഗ് ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. പണത്തിന് മൂല്യമേറിയ ഈ കലഘട്ടത്തില്‍ പച്ചക്കറി വാങ്ങി പണം ചെലവഴിക്കുന്നതിലും ഏറെ ലാഭകരമാണ് മൈക്രോ ഫാമിംഗ്. പൊട്ടിയ പാത്രങ്ങളോ പ്ലേറ്റുകളോ പഴയ ചട്ടികളോ ഒക്കെ ഇതിനായി എടുക്കാം. നല്ല രുചി ആണെന്ന് മാത്രമല്ല വിഷാംശം തീരെ ഇല്ലാത്ത തോരനും കറികളും നമുക്ക് കഴിക്കാന്‍ സാധിക്കും എന്നതിനാലാണ് പലരും മൈക്രോ ഫാമിംഗിലേക്ക് തിരിഞ്ഞിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

News

ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം

Education

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നാണ്. നേട്ടങ്ങളില്‍ ഏറ്റവും പ്രധാനം അറിവ് നേടുക എന്നതാണ്. ആ അറിവിന് ലോകത്തെ നയിക്കാനുള്ള ശക്തിയുണ്ട്. മാറ്റങ്ങള്‍ കൊണ്ട് വരാനുള്ള കഴിവാണ് അറിവിന്റെ മികവ്