ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ മൊബൈല്‍ ഡാറ്റ ശൃംഖലയായ റിലയന്‍സ് ജിയോ എയര്‍ഫൈബര്‍ സേവനങ്ങള്‍ കേരളത്തിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിച്ചു. കേരളത്തില്‍ തിരുവനന്തപുരം നഗരത്തിലാണ് എയര്‍ ഫൈബര്‍ സേവനങ്ങള്‍ ആദ്യം എത്തിയത്. പിന്നീട് 2024 ജനുവരി മാസത്തില്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.
ഇപ്പോള്‍ പാറശ്ശാല, കോന്നി, എരുമേലി, കുമളി, പീരുമേട്, മൂന്നാര്‍, അഗളി, വണ്ടൂര്‍, നിലമ്പൂര്‍, മേപ്പാടി, പുല്‍പ്പള്ളി, ബദിയടുക്ക, നീലേശ്വരം, ഭീമനടി തുടങ്ങിയ ഉള്‍നാടന്‍ ഗ്രാമങ്ങളിലും ജിയോയുടെ അത്യാധുനിക എയര്‍ഫൈബര്‍ സാങ്കേതികവിദ്യയിലൂടെ ഉയര്‍ന്ന നിലവാരമുള്ള ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഇനി ആസ്വദിക്കാം.
ജിയോ എയര്‍ ഫൈബര്‍ പ്ലാനില്‍ 30 എംബിപിഎസ് സ്പീഡില്‍ അണ്‍ലിമിറ്റഡ് ഡാറ്റ 599 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ 100 എംബിപിഎസ് സ്പീഡില്‍ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകള്‍ ലഭ്യമാണ്. 1199 രൂപയുടെ പ്ലാനില്‍ നെറ്ഫ്‌ലിസ്, ആമസോണ്‍ പ്രൈം, ജിയോ സിനിമ പ്രീമിയം ഉള്‍പ്പെടെ 16 ഒടിടി പ്ലാറ്റുഫോമുകള്‍ ലഭ്യമാകും. മറ്റു രണ്ട് പ്ലാനുകളിലും 14 ഒടിടി ആപ്പുകള്‍ ലഭ്യമാണ്.
രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ എത്തിക്കുന്നതില്‍ സങ്കീര്‍ണതകളുണ്ടായിരുന്നത് ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഹോം ബ്രോഡ്ബാന്‍ഡ് ലഭിക്കുന്നതിന് തടസ്സമായിരുന്നു. ജിയോ എയര്‍ ഫൈബറിലൂടെ ഈ തടസ്സത്തെ മറികടക്കാന്‍ കഴിയും.
കൂടുതല്‍ വിവരങ്ങള്‍ അറിയാനും കണക്ഷനുമായി 60008-60008 എന്ന നമ്പറില്‍ വിളിക്കുക അല്ലെങ്കില്‍ www.jio.com എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുക.

