2024 ടാറ്റ ഐപിഎല്‍ – ന്റെ ഔദ്യോഗിക ഡിജിറ്റല്‍ സ്ട്രീമിംഗ് പങ്കാളിയായ ജിയോസിനിമ ഈ സീസണിലെ 18 സ്‌പോണ്‍സര്‍മാരുടേയും 250-ലധികം പരസ്യദാതാക്കളുടെയും പേരുകള്‍ പ്രസിദ്ധപ്പെടുത്തി. ഓട്ടോമൊബൈല്‍സ്, മൊബൈല്‍ ഹാന്‍ഡ്സെറ്റുകള്‍, ബാങ്കിംഗ്, ഓണ്‍ലൈന്‍ ബ്രോക്കിംഗ് & ട്രേഡിംഗ്, ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയവ മുതല്‍ പരമ്പരാഗത മാധ്യമങ്ങളില്‍ നിക്ഷേപം നടത്തുന്ന എഫ്എംസിജി പോലുള്ള വിഭാഗങ്ങളും ഈ സീസണില്‍ ഉണ്ടെന്നത് ശ്രദ്ധേയമാണ്.
ജിയോസിനിമയുടെ 2024 ടാറ്റ ഐപിഎല്‍ സീസണിലെ ഡിജിറ്റല്‍ സ്ട്രീമിംഗ് സ്‌പോണ്‍സര്‍മാരുടെ പട്ടികയില്‍ ഡ്രീം11 കോ-പ്രസന്റിംഗ് സ്‌പോണ്‍സറായി ഉള്‍പ്പെടുന്നു, അതേസമയം ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്കിന്റെ പേസാപ്പ്, എസ്ബിഐ, ക്രെഡ്, എഎംഎഫ്‌ഐ, അപ്സ്റ്റോക്സ്, തംസ് അപ്പ്, ബ്രിട്ടാനിയ, പെപ്സി, പാര്‍ലെ, ഗൂഗിള്‍ പിക്‌സല്‍, ഹയര്‍, ജിന്‍ഡാല്‍ സ്റ്റീല്‍, വി, ഡാല്‍മിയ സിമന്റ്‌സ്, കംല പസന്ദ്, റാപിഡോ എന്നിവര്‍ അസോസിയേറ്റ് സ്‌പോണ്‍സര്‍മാരായി കൈകോര്‍ത്തു. കൂടാതെ, ജിയോസിനിമ മറ്റ് നിരവധി ബ്രാന്‍ഡുകളുമായി വിപുലമായ ചര്‍ച്ചയിലാണ്.
ഓണ്‍ലൈന്‍ ഫാന്റസി ഗെയിമിങ് പ്ലാറ്റുഫോമുകളായ ഡ്രീം 11, മൈ ടീം 11, മൈ 11 സര്‍ക്കിള്‍ എന്നിവയും പരസ്യങ്ങള്‍ക്കായി പരമ്പരാഗത ചാനലുകളെ ആശ്രയിക്കുന്നതിന് പേരുകേട്ട ബ്രിട്ടാനിയ, പാര്‍ലെ ഉല്‍പ്പന്നങ്ങള്‍, മാര്‍സ് ചോക്ലേറ്റുകള്‍, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, ഹവ്മോര്‍ ഐസ്‌ക്രീം തുടങ്ങിയ എഫ്എംസിജി മേഖലയില്‍ നിന്നുള്ള ബ്രാന്‍ഡുകളും പരസ്യദാതാക്കളായി ജിയോസിനിമയില്‍ എത്തിയിട്ടുണ്ട്.
ഓട്ടോമൊബൈല്‍ വിഭാഗത്തിലെ മറ്റ് പ്രധാന ബ്രാന്‍ഡുകളായ മാരുതി, അപ്പോളോ ടയേഴ്സ്, അശോക് ലെയ്ലാന്‍ഡ്, ജെകെ ടയറുകള്‍ എന്നിവയും ബാങ്കിംഗ്, പേയ്മെന്റുകള്‍, ഓണ്‍ലൈന്‍ ട്രേഡിംഗ്, ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ എന്നീ മേഖലകളില്‍ നിന്ന് എച്ച്ഡിഎഫ്സി ബാങ്കിന്റെ പേസാപ്പ്, എസ്ബിഐ, ക്രെഡ്, എഎംഎഫ്‌ഐ, ഐസിഐസിഐ മ്യൂച്വല്‍ ഫണ്ട്, എല്‍ഐസി ബ്രാന്‍ഡുകള്‍ ജിയോസിനിമയില്‍ നിക്ഷേപം നടത്തുന്നു.

