കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയര്‍ച്ച തുടര്‍ന്ന സ്വര്‍ണം ഇന്ന് ഇടിഞ്ഞു. തിങ്കളാഴ്ച ഉയര്‍ന്നതിനേക്കാള്‍ വലിയ ഇടിവാണ് ഇന്ന് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞ് ഗ്രാമിന് 6,830 രൂപയിലും പവന് 54,640 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്.
റെക്കോര്‍ഡ് നിരക്കായ ഗ്രാമിന് 50 രൂപയും പവന് 400യും രൂപ വര്‍ധിച്ച് ഗ്രാമിന് 6,890 രൂപയിലും പവന് 55,120 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്.ആഗോള വിപണിയില്‍ ഉടലെടുത്ത ആശങ്ക ഒഴിഞ്ഞതാണ് ഇന്ന് സ്വര്‍ണവില കുറയാനുള്ള കാരണമായി വിലയിരുത്തുന്നത്.
എന്നാല്‍ സ്വര്‍ണം വലിയ താഴ്ച്ചയിലേക്ക് പോകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.വില കുറയുന്ന വേളയില്‍ സ്വര്‍ണം വാങ്ങുകയോ അഡ്വാന്‍സ് ബുക്ക് ചെയ്യുകയോ ആകാം. അഡ്വാന്‍സ് ബുക്കിങ് സൗകര്യം ഉപയോഗിക്കുന്നവര്‍ വര്‍ധിച്ചു എന്നാണ് ജ്വല്ലറി ഉടമകള്‍ വ്യക്തമാക്കുന്നത്.

