ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണവായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ഡോളര്‍ ബോണ്ട് വഴി 65 കോടി ഡോളര്‍ സമാഹരിച്ചു. ഏകദേശം 5400 കോടി രൂപ വരുമിത്. മൂന്ന് വര്‍ഷവും ഒന്‍പത് മാസവും കാലാവധിയുള്ള ബോണ്ടുകള്‍ വഴി 7.12 ശതമാനം പലിശ നിരക്കിലാണ് ഫണ്ട് സമാഹരിച്ചത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സ്റ്റേണല്‍ കൊമേഴ്സ്യല്‍ ലോണിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് കീഴില്‍ അനുവദനീയമായ വായ്പ നല്‍കുന്നതിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായി സമാഹരിച്ച ഫണ്ട് ഉപയോഗിക്കും.
170 ലധികം അന്താരാഷ്ട്ര നിക്ഷേപകരുടെ പങ്കാളിത്തതോടെ ഓര്‍ഡര്‍ ബുക്കിങ് 180 കോടി ഡോളറായി ഉയര്‍ന്നു. ബോണ്ടിന് ഇന്റര്‍നാഷണല്‍ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സീസായ എസ്.ആന്‍ഡ് പി ഫിച്ച് എന്നിവയുടെ ബിബി/ സ്റ്റേബിള്‍ ഉണ്ട്. 1933ലെ യു.എസ് സെക്യൂരിറ്റീസ് ആക്ടിന് കീഴിലുള്ള റൂള്‍ 144എ അനുസരിച്ചായിരുന്നു ഇഷ്യൂ.
മുത്തൂറ്റ് ഫിനാന്‍സ് 2019ല്‍ 450 മില്യണ്‍ ഡോളറും 2020ല്‍ 550 മില്യണ്‍ ഡോളറും സമാഹരിച്ചിട്ടുണ്ട്.യഥാക്രമം 2022, 2023 വര്‍ഷങ്ങളിലെ നിശ്ചിത തിയതികളില്‍ തിരിച്ചടച്ചിരുന്നു.
പോസിറ്റീവായ നിക്ഷേപക പ്രതികരണമാണ് ബോണ്ടിന് ലഭിച്ചതെന്ന് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

