Connect with us

Hi, what are you looking for?

News

വരാന്‍ പോകുന്നത് കൊടുംചൂടുള്ള വര്‍ഷങ്ങള്‍…

2027 വരെ താപനില കുതിച്ചുയരുമെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്

അഞ്ചു വര്‍ഷത്തേക്ക് ആഗോള താപനില വലിയ തോതില്‍ ഉയരാന്‍ സാധ്യതയെന്ന് ഐക്യരാഷ്ട്രസംഘടനയുടെ വേള്‍ഡ് മെറ്ററളോജിക്കല്‍ ഓര്‍ഗനസേഷന്‍ (ഡബ്ല്യൂഎംഒ). അങ്ങനെയാണെങ്കില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ചൂടുള്ള കാലയളവാകും 2023 മുതല്‍ 2027 വരെ. ഹരിതഗൃഹവാതകങ്ങളും പസിഫിക് സമുദ്രത്തിലെ എല്‍നിനോ പ്രതിഭാസവും മൂലമാകും താപനില കുതിച്ചുയരുക എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ഇപ്പോള്‍ത്തന്നെ ചൂട് താങ്ങാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് നമുക്ക് തന്നെ അനുഭവപ്പെടാറുണ്ട്, അല്ലേ? ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം ഉടലെടുത്ത താപതരംഗം കാരണം 15,000 പേരാണ് മരിച്ചത്.

മറ്റൊരു ശ്രദ്ധേയ കാര്യം, പകല്‍ സമയങ്ങളേക്കാള്‍ രാത്രി ചൂടു വര്‍ധിക്കുന്നതായാണ് 2018ല്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നത്. ഇതു ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ ഉഷ്ണതരംഗം.രാത്രിയില്‍ താപനില കുറയാതെ വരുന്നത് ശരീരത്തെ ദോഷമായാണ് ബാധിക്കുക. സാധാരണയായി ഉറക്കത്തില്‍ ശരീര താപനില കുറയുകയാണ് ചെയ്യുന്നത്. എന്നാല്‍ രാത്രിയില്‍ താപനില കുറയാതിരിക്കുമ്പോള്‍, അത് ശരീരത്തിന് കൂടുതല്‍ ജോലിഭാരം നല്‍കുകയാണ് ചെയ്യുന്നത്. ഇതില്‍ അറിയേണ്ട വേറൊരു കാര്യം എന്താണെന്നു വെച്ചാല്‍, താപനിലയോടൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവും വര്‍ധിക്കുമ്പോള്‍ അത് കൂടുതല്‍ അപകടകരമാണ് എന്നതാണ്. അതായത്, ഈര്‍പ്പം കൂടുതലാണെങ്കില്‍ വിയര്‍പ്പ് ബാഷ്പീകരിക്കാന്‍ കഴിയുകയില്ല. ഇത് ശരീരത്തിന്റെ താപനില ഉയരാന്‍ കാരണമാവുകയും തന്മമൂലം ശരീരത്തില്‍ മറ്റ് അസ്വസ്ഥതകള്‍ ഉണ്ടാകുകയും ചെയ്യും.

താപനില കുതിച്ചുയുരാനുള്ള പ്രധാനപ്പെട്ട കാരണമായി നമ്മള്‍ തുടക്കത്തില്‍ സൂചിപ്പിച്ചതാണ്് പസിഫിക് സമുദ്രത്തിലെ എല്‍നിനോ പ്രതിഭാസത്തെക്കുറിച്ച്. എന്താണ് എല്‍നിനോ പ്രതിഭാസം? കിഴക്കന്‍ ശാന്തസമുദ്രോപരിതലത്തിലെ ജലത്തിന്റെ താപനില വര്‍ധിക്കുന്ന ഒരു പ്രതിഭാസമാണ് എല്‍ നിനോ. ഇതുമൂലം ഭൂമധ്യരേഖയിലൂടെ പടിഞ്ഞാറേക്കു വീശുന്ന കാറ്റിന്റെ വേഗം കുറയുകയും ചൂടുള്ള സമുദ്രജലം കിഴക്കോട്ട് തള്ളപ്പെടുകയും ചെയ്യും. താപനില വര്‍ധിക്കാനും കാലവര്‍ഷം ദുര്‍ബലമാകാനും എല്‍നിനോ കാരണമാകാം. രണ്ട് മുതല്‍ ഏഴ് വര്‍ഷം വരെയുള്ള ഇടവേളകളിലാണ് എല്‍ നിനോ പ്രതിഭാസം രൂപപ്പെടുക. 2016ലാണ് ഇതിന് മുമ്പ് എല്‍ നിനോ എത്തിയത്. അത്, ചരിത്രത്തിലെ ഏറ്റവും ചൂടുള്ള വര്‍ഷമായി രേഖപ്പെടുത്തുകയും ചെയ്തു.

എല്‍ നിനോ എത്തുന്നതോടെ ഈ വര്‍ഷം താപനില ആഗോള തലത്തില്‍ വര്‍ധിക്കുമെന്നാണ് വേള്‍ഡ് മെറ്ററളോജിക്കല്‍ ഓര്‍ഗനൈസേഷന്‍ പറയുന്നത്. 0.2 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് അനുമാനിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like