യൂട്യൂബില്‍ വീഡിയോകള്‍ കാണുമ്പോള്‍ പരസ്യങ്ങള്‍ പലര്‍ക്കും ഒരു ശല്യമാണ്. ഇനി ഈ ശല്യം ഒഴിവാക്കാനും വഴിയുണ്ട്. യൂട്യൂബില്‍ പരസ്യങ്ങള്‍ ഒഴിവാക്കാനായി പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ എടുക്കുകയാണ് വേണ്ടത്. ഇതിനായി നിശ്ചിത തുക മാസവും നല്‍കേണ്ടതുണ്ട്. പ്രീമിയം സബ്സ്‌ക്രിപ്ഷന്റെ പകുതി വിലയില്‍ പുതിയ പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്.
പ്രീമിയം ലൈറ്റില്‍ പരസ്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയുളള സേവനമായിരിക്കില്ല ലഭിക്കുക. പ്രീമിയം ലൈറ്റ് പ്രതിമാസം 8.99 ഡോളര്‍ നിരക്കിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം യൂട്യൂബ് പ്രീമിയം സബ്സ്‌ക്രിപ്ഷന് 16.99 ഡോളറാണ് വാടക. പ്രീമിയം ലൈറ്റ് 50 ശതമാനം കുറവിലാണ് ലഭ്യമാക്കിയിട്ടുളളത്. ഓഫ്ലൈന്‍ ഡൗണ്‍ലോഡുകള്‍ സാധിക്കില്ല എന്നത് ശ്രദ്ധേയമാണ്.
യൂട്യൂബ് പ്രീമിയം പ്ലാനിന് ഇന്ത്യയില്‍ പ്രതിമാസം 149 രൂപ നിരക്കിലാണ് ലഭിക്കുന്നത്. പ്രീമിയം ലൈറ്റ് ഇന്ത്യയില്‍ ആരംഭിക്കുകയാണെങ്കില്‍ ഏകദേശം 75 രൂപ ചെലവില്‍ സേവനം ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ജര്‍മ്മനി, തായ്ലന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ തിരഞ്ഞെടുത്ത രാജ്യങ്ങളിലാണ് പ്രീമിയം ലൈറ്റ് നിലവില്‍ യൂട്യൂബ് പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. താമസിയാതെ കമ്പനി ഇത് ഇന്ത്യയിലും ലഭ്യമാക്കുമെന്നാണ് കരുതുന്നത്.

