2024 ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യ 16.4 ജിഗാവാട്ട് സൗരോര്‍ജ്ജ ശേഷി കൂട്ടിച്ചേര്‍ത്തു. കാലതാമസം നേരിട്ട പദ്ധതികളുടെ കമ്മീഷന്‍ കാരണം 167 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. മികച്ച മുന്നേറ്റമാണ് ഇഇഇ മേഖലയില്‍ നിലവില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതേസമയം 2023 ലെ ഒമ്പത് മാസ കാലയളവില്‍ രാജ്യം 6.2 ജിഗാവാട്ട് സൗരോര്‍ജ്ജ ശേഷിയാണ് സ്ഥാപിച്ചതെന്ന് യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനം അതിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ സോളാര്‍ ഇന്‍സ്റ്റാളേഷനുകള്‍ 78 ശതമാനം ഉയര്‍ന്ന് 3.5 ജിഗാവാട്ടായി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം മൂന്നാം പാദത്തിലെ 2 ജിഗാവാട്ടായിരുന്നു ഇപ്രകാരമുള്ള വൈദ്യുത ഉല്‍പ്പാദനം. ഊര്‍ജോല്‍പ്പാദന മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്ന സമീപനത്തിലേക്കാണ് നിലവില്‍ പോയിക്കൊണ്ടിരിക്കുന്നത് ..
2024 സെപ്റ്റംബര്‍ വരെ, ഇന്ത്യയുടെ ക്യുമുലേറ്റീവ് സ്ഥാപിത സോളാര്‍ കപ്പാസിറ്റി 89.1 ജിഗാവാട്ടാണ്. അതില്‍ 86 ശതമാനത്തിലധികം യൂട്ടിലിറ്റി സ്‌കെയില്‍ പ്രോജക്റ്റുകള്‍, കൂടാതെ 14 ശതമാനം ക്യുമുലേറ്റീവ് ഇന്‍സ്റ്റാളേഷനുകളുമാണ്. ഇന്ത്യയുടെ സ്ഥാപിത ഊര്‍ജ്ജ ശേഷിയുടെ ഏകദേശം 20 ശതമാനവും പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ ശേഷിയുടെ 44 ശതമാനവും സോളാര്‍ ഇന്‍സ്റ്റാളേഷനുകളാണ്. രാജസ്ഥാന്‍, ഗുജറാത്ത്, കര്‍ണാടക എന്നിവയാണ് മൊത്തം സ്ഥാപിതമായ വലിയ തോതിലുള്ള സോളാര്‍ ശേഷിയുള്ള ആദ്യ മൂന്ന് സംസ്ഥാനങ്ങള്‍.

