Connect with us

Hi, what are you looking for?

News

ബജറ്റ്24: ആദായ നികുതിയില്‍ ആശ്വാസം

3 ലക്ഷം രൂപ വരെ നികുതി അടയ്ക്കേണ്ടതില്ല. 3-7 ലക്ഷം രൂപ വരുമാനമുള്ളവര്‍ക്ക് 5 ശതമാനം നികുതി

ധനമന്ത്രി നിര്‍മല സീതാരാമന്റെ ഏഴാം ബജറ്റില്‍ ആദായ നികുതി ദായകര്‍ക്ക് നേരിയ ആശ്വാസം. 3 ലക്ഷം രൂപ വരെ നികുതി അടയ്ക്കേണ്ടതില്ല. 3-7 ലക്ഷം രൂപ വരുമാനമുള്ളവര്‍ക്ക് 5 ശതമാനം നികുതി. 7-10 ലക്ഷം രൂപ വരുമാനക്കാര്‍ക്ക് 10% നികുതിയാണ് ബാധകമാവുക. 10-12 ലക്ഷം രൂപ വാര്‍ഷിക വരുമാനമുണ്ടെങ്കില്‍ 15 ശതമാനമാണ് ആദായ നികുതി. 12-15 ലക്ഷം രൂപ വരുമാനക്കാര്‍ 20% തുക നികുതിയായി അടയ്ക്കണം. 15 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 30 ശതമാനമെന്ന ഉയര്‍ന്ന നികുതി നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്.

ഇതിനൊപ്പം ശമ്പളക്കാരായ ജീവനക്കാരുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50000-75000 ആയി ഉയര്‍ത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like