മുദ്ര വായ്പകളുടെ പരിധി ഇരുപതു ലക്ഷം രൂപയാക്കി. ബിട്ടിലെ ഈ പ്രഖ്യാപനം ചെറുകിട വ്യവസായങ്ങള്‍ക്കു ഗുണകരമാകും. നിലവില്‍ പത്തു ലക്ഷം രൂപ വരെയാണ് മുദ്ര വായ്പയിലെ തരുണ്‍ വിഭാഗത്തില്‍ പരമാവധി വായ്പ നല്‍കുന്നത്. പുതിയ മാറ്റം നിലവില്‍ വരുന്നതോടെ വ്യവസായരംഗം പുരോഗമിക്കും.
ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങള്‍ക്ക് ലളിതമായ വ്യവസ്ഥകളില്‍ നല്‍കുന്ന മുദ്ര വായ്പകളുടെ പരിധി ഇരുപതു ലക്ഷം രൂപയായി ഉയര്‍ത്തുമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള വായ്പകള്‍ നല്‍കുന്നതിന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം ലഭിക്കുമെന്നതിനാല്‍ ചെറുകിട മേഖലയിലേക്കു കൂടുതല്‍ നിക്ഷേപമെത്താനും ഈ തീരുമാനം വഴി വെക്കും.
യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങാന്‍ നൂറു കോടി രൂപ വരെ ഈടില്ലാതെ വായ്പ നല്‍കാന്‍ പ്രത്യേക ഗാരണ്ടി ഫണ്ട് ആരംഭിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തോടൊപ്പം മുദ്ര വായ്പകളുടെ പരിധി ഉയര്‍ത്തുന്നതു കൂടിയാകുമ്പോള്‍ ചെറുകിട സംരംഭകത്വ മേഖലയ്ക്ക് അതൊരു നേട്ടമാകും. പൊതു മേഖലാ ബാങ്കുകള്‍ ചെറുകിട സംരംഭങ്ങളുടെ വായ്പാ അര്‍ഹത വിലയിരുത്തുന്നതു കൂടുതല്‍ മികച്ച ഫലം നല്‍കും

