- വിമന്‍ ഇന്‍ ഡിജിറ്റല്‍ ഇക്കണോമി ഫണ്ടിന്റെ ആഗോള പങ്കാളിയെന്ന നിലയില്‍ റിലയന്‍സ് ഫൗണ്ടേഷന്റെ സംഭാവന, ഇന്ത്യയിലെ പദ്ധതികള്‍ക്കുള്ള കണ്‍സോര്‍ഷ്യത്തിന്റെ ധനസഹായം ഇരട്ടിയാക്കും.
ഇന്ത്യയിലെ ലിംഗാധിഷ്ഠിത ഡിജിറ്റല്‍ വിഭജനം ഗണ്യമായി അവസാനിപ്പിക്കുന്നതിനുള്ള നീക്കത്തില്‍, യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റിന്റെയും (USAID) ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്റെയും (BMGF) സംയുക്ത ശ്രമമായ വിമന്‍ ഇന്‍ ഡിജിറ്റല്‍ ഇക്കണോമി ഫണ്ടില്‍ (WiDEF) റിലയന്‍സ് ഫൗണ്ടേഷന്‍ 10 മില്യണ്‍ യുഎസ് ഡോളര്‍ നല്‍കും.
2023 മാര്‍ച്ചില്‍ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പ്രഖ്യാപിച്ച, വിമന്‍ ഇന്‍ ഡിജിറ്റല്‍ ഇക്കണോമി ഫണ്ട് (WiDEF) സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനായി ഫലപ്രദമായ പരിഹാരങ്ങള്‍ കണ്ടെത്തി, ധനസഹായം നല്‍കുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നതിലൂടെ സ്ത്രീകളുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്താനും സാമ്പത്തിക സുരക്ഷ വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.
ലിംഗപരമായ ഡിജിറ്റല്‍ വിഭജനം അവസാനിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി ത്വരിതപ്പെടുത്തുന്നതിനുള്ള യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (USAID), ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍, റിലയന്‍സ് ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്ത ശ്രമമാണ് ഇന്ത്യയിലെ വിമന്‍ ഇന്‍ ഡിജിറ്റല്‍ ഇക്കണോമി ഫണ്ട് (WiDEF). ഗ്ലോബല്‍ വിമന്‍ ഇന്‍ ഡിജിറ്റല്‍ ഇക്കണോമി ഫണ്ട് മാനേജിംഗ് കണ്‍സോര്‍ഷ്യത്തില്‍ നിന്നുള്ള പിന്തുണയോടെ ജിഎസ്എംഎ ഫൗണ്ടേഷനാണ് ഇന്ത്യയിലെ സംവിധാനം നിയന്ത്രിക്കുന്നത്.
‘2030-ഓടെ ലിംഗപരമായ ഡിജിറ്റല്‍ വിഭജനം അവസാനിപ്പിക്കുന്നതിനുള്ള G20 പ്രതിബദ്ധത കൈവരിക്കുന്നതിനുള്ള ചരിത്രപരമായ ചുവടുവയ്പ്പായ വിമന്‍ ഇന്‍ ദി ഡിജിറ്റല്‍ ഇക്കണോമി ഫണ്ടില്‍ (WiDEF), ഒരു ഗ്ലോബല്‍ പാര്‍ട്ണറായി വരുന്നതില്‍ റിലയന്‍സ് ഫൗണ്ടേഷന്‍ അഭിമാനിക്കുന്നു,” റിലയന്‍സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഇഷ അംബാനി, പറഞ്ഞു.” സാങ്കേതികവിദ്യയിലൂടെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള നൂതനമായ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് റിലയന്‍സ് ഫൗണ്ടേഷന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും കൂടുതല്‍ തുല്യമായ ഭാവിക്കായി മറ്റ് രാജ്യങ്ങളുമായി മികച്ച സമ്പ്രദായങ്ങള്‍ പങ്കിടുകയും ചെയ്യും.’ അവര്‍ പറഞ്ഞു

