സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് ഒറ്റയടിക്ക് പവന്‍ വില 320 രൂപ വര്‍ധിച്ച് സര്‍വകാല റെക്കോഡായ 58,720 രൂപയിലെത്തി. ഗ്രാം വില 40 രൂപ വര്‍ധിച്ച് 7,340 രൂപയുമായി.വിവാഹപാര്‍ട്ടികളെ ഇത് ബാധിക്കുന്നുണ്ട്. ലൈറ്റ്വെയിറ്റ് ആഭരണനങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 30 രൂപ വര്‍ധിച്ച് 6,055 രൂപയിലെത്തി. ജൂലൈ 26ന് 50,400 രൂപയായിരുന്ന സ്വര്‍ണ വിലയാണ് ഇന്ന് 58,720 രൂപയിലെത്തി നില്‍ക്കുന്നത്. മൂന്ന് മാസം കൊണ്ട് 8,320 രൂപയാണ് വര്‍ധിച്ചത്.
സ്വര്‍ണവിലയില്‍ ഈ വര്‍ദ്ധനവ് കണക്കാക്കി നല്ലൊരു വിഭാഗം ആളുകള്‍ സ്വര്‍ണത്തെ മികച്ച നിക്ഷേപ മാര്‍ഗമാക്കി കാണുകയാണ്.ഇന്നത്തെ വില പ്രകാരം ഒരു പവന്‍ സ്വര്‍ണാഭരണം സ്വന്തമാക്കണമെങ്കില്‍ ഇന്നത്തെ വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും മറ്റ് നികുതികളുമടക്കം 63,559 രൂപ നല്‍കണം. എന്നാല്‍ ഈ അവസരണം മുതലാക്കി ജ്വല്ലറികള്‍ വിവാഹ പാര്‍ട്ടികള്‍ക്കായി സ്വര്‍ണം മുന്‍കൂട്ടി കുറഞ്ഞവിലയില്‍ ബുക്ക് ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കുന്നത് ഡോളറിലാണ്. ഡോളര്‍ ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ മറ്റ് രാജ്യങ്ങള്‍ക്ക് അവരുടെ കറന്‍സിയില്‍ സ്വര്‍ണം വാങ്ങാന്‍ ചെലവേറും. ഇത് ഡിമാന്‍ഡ് കുറയ്ക്കുകയും സ്വര്‍ണ വിലയെ താഴേക്ക് നയിക്കുകയും ചെയ്യാറുണ്ട്. സമാനമായ രീതിയില്‍ കടപത്രങ്ങളുടെ പലിശ ഉയരുന്നതും സ്വര്‍ണത്തിന്റെ മൂല്യം കുറയ്ക്കാറുണ്ട്.

