Connect with us

Hi, what are you looking for?

News

കീശകാലിയാകാതെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാം – വിസാഡിലൂടെ; ആപ്പ് ഡൗണ്‍ലോഡ് ഒരു ലക്ഷം കവിഞ്ഞു

മൊബൈല്‍ ഫോണില്‍ എടുത്ത ഫോട്ടോയിലൂടെ ലോകോത്തര നിലവാരത്തിലുള്ള പോസ്റ്റര്‍ ഡിസൈനാണ് വിസാഡ് ചെയ്യുന്നത്

ചെറുകിട കച്ചവടക്കാര്‍ക്കും സംരംഭകര്‍ക്കും കുറഞ്ഞ ചെലവില്‍ ഉന്നതനിലവാരമുള്ള പോസ്റ്റര്‍ ഡിസൈന്‍ സാധ്യമാക്കുന്ന വിസാഡ് എഐ പോസ്റ്റര്‍ മേക്കര്‍ ആപ്പ് ഒരു ലക്ഷത്തിലധികം ഡൗണ്‍ലോഡുമായി മുന്നേറുന്നു. മൊബൈല്‍ ഫോണില്‍ എടുത്ത ഫോട്ടോയിലൂടെ ലോകോത്തര നിലവാരത്തിലുള്ള പോസ്റ്റര്‍ ഡിസൈനാണ് വിസാഡ് ചെയ്യുന്നത്.

സനീദ് എം ടി പി, റിത്വിക് പുറവങ്കര, ആഷിക് അബ്ദുള്‍ ഖാദര്‍ എന്നിവര്‍ ചേര്‍ന്ന് കൊവിഡ് കാലത്താണ് ഈ ആപ്പിന് രൂപം നല്‍കിയത്. ചില ബ്രാന്‍ഡുകള്‍ക്ക് ഡിസൈനിംഗ് ഒരുക്കുകയാണ് ആദ്യം ചെയ്തത്. എന്നാല്‍ ഈ മേഖലയെ ജനകീയവത്കരിച്ചാല്‍ അത് വലിയ അവസരമായിരിക്കുമെന്ന തിരിച്ചറിവിലൂടെയാണ് വിസാഡിന് രൂപം നല്‍കിയത്. ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും വിസാഡിന് ഉപഭോക്താക്കളുണ്ടെന്ന് സനീദ് പറഞ്ഞു.

ഉത്സവസീസണുകളിലാണ് ചെറുകിട ബിസിനസുകാര്‍ക്ക് ഇത്തരം പോസ്റ്ററുകള്‍ ഏറെ അത്യാവശ്യമായി വരുന്നത്. കഴിഞ്ഞ ഓണത്തിന് രണ്ട് ലക്ഷത്തിലധികം പോസ്റ്ററുകളാണ് വിസാഡ് എഐ പോസ്റ്റര്‍ മേക്കര്‍ ആപ്പ് വഴി രൂപകല്‍പന ചെയ്തത്. ക്രിസ്മസ്-പുതുവത്സര വിപണിയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും സനീദ് പറഞ്ഞു.

ഫോട്ടോയെടുക്കുക, ഉത്പന്നത്തിന്റെ വിവരം നല്‍കുക ഇത്രയും മാത്രമാണ് ഉപഭോക്താവ് ആപ്പിലൂടെ ചെയ്യേണ്ടതെന്ന് വിസാഡ് സഹസ്ഥാപകനായ റിത്വിക് പുറവങ്കര പറഞ്ഞു. ബാക്കിയെല്ലാം നിര്‍മ്മിത ബുദ്ധി നോക്കിക്കോളും. മികച്ച ഡിസൈനിലുള്ള പോസ്റ്ററുകളില്‍ നിന്ന ഇഷ്ടപ്പെട്ടത് തെരഞ്ഞെടുത്ത് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ഏറ്റവും ചെലവേറിയ പരസ്യമാര്‍ഗമാണ് ഡിസൈനിംഗും ഫോട്ടോഗ്രാഫിയുമെന്ന് സഹസ്ഥാപകനായ ആഷിക് അബ്ദുല്‍ ഖാദര്‍ ചൂണ്ടിക്കാട്ടി. അനുദിനം മാറിക്കൊണ്ടിരിക്കുന്ന വാണിജ്യ സാഹചര്യങ്ങളില്‍ എല്ലായ്‌പോഴും പ്രൊഫഷണല്‍ സേവനം ലഭിക്കുകയെന്നത് ചെറുകിട ബിസിനസുകാരെ സംബന്ധിച്ച് സാമ്പത്തികമായി മുതലാകില്ല. ഈ പ്രതിസന്ധി മറികടക്കാനാണ് വിസാഡ് മുന്നോട്ടു വരുന്നത്.


വിസാഡ് എഐ പോസ്റ്റര്‍ മേക്കര്‍ ഡൗണ്‍ലോഡ് ചെയ്ത് ആദ്യ 30 ഡിസൈന്‍ സൗജന്യമായി ചെയ്യാം. പിന്നീട് 100 ഡിസൈനിന് 499 രൂപമാത്രമാണ് ഈടാക്കുന്നത്. 1499 രൂപയുടെ പ്ലാന്‍ എടുത്താല്‍ പരിധിയില്ലാതെ ഡിസൈന്‍ ലഭിക്കും. ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഐഒഎസ് എന്നിവയിലുംwww.wizad.ai എന്ന വെബ്‌സൈറ്റിലൂടെയും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്ന് വിവിധ ധനസഹായം വിസാഡിന് ലഭിച്ചിട്ടുണ്ട്. എയ്ഞ്ജല്‍ നിക്ഷപവും സീഡ് ഫണ്ടും ലഭിച്ചു. എന്‍വിഡിയ ഇന്‍സെപ്ഷന്‍ പ്രോഗ്രാം, ടി-എഐഎം, നാസ്‌കോം 10,000 സ്റ്റാര്‍ട്ടപ്പ്‌സ് തുടങ്ങിയ പ്രോഗ്രാമുകളുടെ ഭാഗം കൂടിയാണ് വിസാഡ്. വിസാഡ് വണ്‍ ഡിസൈന്‍ എഐ ഏജന്റാണെങ്കില്‍ വിസാഡ് 2 മാര്‍ക്കറ്റിംഗ് ഏജന്റ് കൂടിയായിരിക്കും.

നൂറിലധികം ഭാഷകള്‍ ഇതിലുണ്ടാകും. ഡിസൈനിംഗില്‍ കുടുതല്‍ സേവനം ആവശ്യമാണെങ്കില്‍ നിശ്ചിത തുക ഈടാക്കി അത് നല്‍കാനുള്ള സംവിധാനവുമുണ്ടാകും. വീഡിയോ ജെന്‍ എഐ ടൂളുകളുമുണ്ടാകും. ഇതിനു പുറമെ ഡിസൈനിലെന്ന പോലെ മാര്‍ക്കറ്റിംഗ് ലളിതവത്കരിക്കാനുള്ള മാര്‍ഗ്ഗങ്ങളും പുതിയ വെര്‍ഷനിലുണ്ടാകും. ഒരു ലക്ഷം ഡൗണ്‍ലോഡിലൂടെ പത്ത് ലക്ഷത്തിലധികം പോസ്റ്ററുകള്‍ ഇതിനകം രൂപകല്‍പന ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇനി പത്തു ലക്ഷം ഡൗണ്‍ലോഡെന്നതാണ് ലക്ഷ്യം. ബിസിനസിലുപരി ചെറുകിട വ്യാപാരികളില്‍ അവബോധം വളര്‍ത്തുന്നതും പ്രധാനമാണെന്നും മൂവരും വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Stock Market

ഇന്നലെ പുറത്തുവിട്ട കമ്പനിയുടെ രണ്ടാം പാദഫലങ്ങള്‍ പ്രതീക്ഷയ്ക്കൊത്തുയരാതിരുന്നതാണ് ഓഹരിയില്‍ ഇടിവുണ്ടാക്കിയത്.

Life

വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ശരീരകലകളെ സുഖപ്പെടുത്തുന്നതിലൂടെയും പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും വേദനയ്ക്ക് ശമനം നല്‍കുന്ന നൂതന ചികിത്സാരീതിയാണ് റീജെനറേറ്റീവ് പെയിന്‍ മെഡിസിന്‍ ക്ലിനിക്കിലൂടെ ലഭ്യമാക്കുക

Banking & Finance

ഈ കടപ്പത്രങ്ങളുടെ വില്‍പന നവംബര്‍ 13 വരെ തുടരും