ഐഎസ്ആര്‍ഒ ലാബുകള്‍ക്ക് പുറത്തുള്ള ഫെസിലിറ്റികളില്‍ ഇന്ത്യ ആദ്യമായി പേലോഡ് സാങ്കേതികവിദ്യയും ബഹിരാകാശ ഹാര്‍ഡ്വെയറും വികസിപ്പിക്കുകയാണെന്ന് ചെയര്‍മാന്‍ എസ് സോമനാഥ്. ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് പേലോഡുകളും ഉപഗ്രഹങ്ങളും വാങ്ങാനാണ് ഐഎസ്ആര്‍ഒയുടെ പദ്ധതി. ബഹിരാകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെ ആഗോള തലത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് തീരുമാനം.
ഇന്ത്യ-യുഎസ് ബഹിരാകാശ സഹകരണം ശക്തമാക്കാനുള്ള ചര്‍ച്ചകള്‍ എസ് സോമനാഥും ഐഎസ്ആര്‍ഒ ആസ്ഥാനം സന്ദര്‍ശിച്ച ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റിയും തമ്മില്‍ നടന്നു.
നാസയുടെയും ഐഎസ്ആര്‍ഒയുടെ സംയുക്ത ഭൗമ നിരീക്ഷണ ദൗത്യമായ നിസാര്‍ ഉപഗ്രഹം വൈകാതെ തന്നെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപിക്കും
അന്താരാഷ്ട്ര ബഹിരാകാശത്തേക്ക് പോകുന്ന ഇന്ത്യന്‍ വ്യോമോനട്ടുകള്‍ക്ക് നാസ വൈകാതെ പരിശീലനം നല്‍കുമെന്ന് ഗാര്‍സെറ്റി അറിയിച്ചു. നാസയുടെയും ഐഎസ്ആര്‍ഒയുടെ സംയുക്ത ഭൗമ നിരീക്ഷണ ദൗത്യമായ നിസാര്‍ ഉപഗ്രഹം വൈകാതെ തന്നെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ഒരു ക്വാഡ് ഉപഗ്രഹം വിക്ഷേപിക്കണമെന്നും ബഹിരാകാശ സഹകരണത്തെ ഇത് കൂടുതല്‍ ദൃഢമാക്കുമെന്നും യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

