ലോകത്തെവിടെയും ഒരു സേവന ദാതാവ് ആദ്യമാണ് 5G നെറ്റ്വര്‍ക്കുകള്‍ക്കുള്ള എല്ലാ അവാര്‍ഡുകളും ഉള്‍പ്പെടെ, വിപണിയിലെ എല്ലാ 9 അവാര്‍ഡുകളും നേടുന്നത്.
ജിയോ 335.75 സ്‌കോര്‍ നേടിയപ്പോള്‍, ഭാരതി എയര്‍ടെല്‍ 179.49 സ്‌കോറാണ് നേടിയത്
ജിയോ 5G ഉപയോക്താക്കള്‍ ശരാശരി ഡൗണ്‍ലോഡ് വേഗത ലഭിച്ചത് 416.55Mbps ആണ്. ശരാശരി അപ്ലോഡ് വേഗത 21.20Mbps ലഭിച്ചു.
”5G നെറ്റ്വര്‍ക്കുകള്‍ക്കുള്ള എല്ലാ അവാര്‍ഡുകളും ഉള്‍പ്പെടെ വിപണിയിലെ മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ക്കുള്ള ഒമ്പത് അവാര്‍ഡുകളും നേടിയുകൊണ്ട് ജിയോ ഇന്ത്യയിലെ നമ്പര്‍.1 നെറ്റ്വര്‍ക്കായി ഉയര്‍ന്നു. ഇത് ലോകത്തെവിടെയുമുള്ള ഏത് സേവന ദാതാവിനും വേണ്ടിയുള്ളതാണ്, ”ഓക്ല ചൊവ്വാഴ്ച പ്രസ്താവനയില്‍ പറഞ്ഞു
ജിയോയ്ക്ക് ലഭിച്ച ഒമ്പത് അവാര്‍ഡുകള്‍:
- മികച്ച മൊബൈല്‍ നെറ്റ്വര്‍ക്ക്
- ഏറ്റവും വേഗതയേറിയ മൊബൈല്‍ നെറ്റ്വര്‍ക്ക്
- മികച്ച മൊബൈല്‍ കവറേജ്
- മികച്ച റേറ്റുചെയ്ത മൊബൈല്‍ നെറ്റ്വര്‍ക്ക്
- മികച്ച മൊബൈല്‍ വീഡിയോ അനുഭവം
- മികച്ച മൊബൈല്‍ ഗെയിമിംഗ് അനുഭവം
- ഏറ്റവും വേഗതയേറിയ SG മൊബൈല്‍ നെറ്റ്വര്‍ക്ക്
- മികച്ച 5G മൊബൈല്‍ വീഡിയോ അനുഭവം
- മികച്ച 5G മൊബൈല്‍ ഗെയിമിംഗ് അനുഭവം

