Connect with us

Hi, what are you looking for?

News

അറ്റാദായത്തില്‍ 25.7 ശതമാനം കുതിപ്പുമായി ജിയോ പ്ലാറ്റ്ഫോംസ്

ജനുവരി-മാര്‍ച്ച് പാദത്തില്‍ 7,202 കോടി രൂപയാണ് ജിയോ പ്ലാറ്റ്ഫോംസിന്റെ അറ്റാദായം

  • അറ്റാദായത്തിലുണ്ടായത് 25.7 ശതമാനം വര്‍ധന. സാമ്പത്തിക വര്‍ഷത്തെ മൊത്തം ലാഭം 26,120 കോടി രൂപ

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റല്‍ വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ് മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ നേടിയത് 25.7 ശതമാനം വര്‍ധനവ്. വെള്ളിയാഴ്ച്ച കമ്പനി പുറത്തുവിട്ട 2024-25 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദ ഫലങ്ങളിലാണ് ഇത് വ്യക്തമാക്കുന്നത്. 7022 കോടി രൂപയാണ് ജിയോ പ്ലാറ്റ്ഫോംസിന്റെ നികുതിക്ക് ശേഷമുള്ള ലാഭം. പ്രതിഉപഭോക്താവിന് മേലുള്ള ശരാശരി വരുമാനത്തില്‍ മികച്ച വളര്‍ച്ച നേടാന്‍ ജിയോ പ്ലാറ്റ്ഫോംസിനായി.

മുന്‍സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 5587 കോടി രൂപയുടെ ലാഭമാണ് ജിയോ പ്ലാറ്റ്ഫോംസ് രേഖപ്പെടുത്തിയത്. മാര്‍ച്ച് പാദത്തില്‍ പ്രതിഉപയോക്താവിന് മേലുള്ള ശരാശരി വരുമാനം (എആര്‍പിയു) 13.5 ശതമാനം വര്‍ധിച്ച് 206.2 രൂപയിലെത്തി. 2024 മാര്‍ച്ച് പാദത്തില്‍ ഇത് 181.7 രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ജിയോ പ്ലാറ്റ്ഫോംസിന്റെ വരുമാനം 17.7 ശതമാനം വര്‍ധിച്ച് 33,986 കോടി രൂപയായി ഉയര്‍ന്നു. ഇതില്‍ ടെലികോം സേവനവിഭാഗമായ റിലയന്‍സ് ജിയോയില്‍ നിന്നുള്ള വരുമാനവും ഉള്‍പ്പെടും. 2024 മാര്‍ച്ച് പാദത്തില്‍ 28,871 കോടി രൂപയായിരുന്നു പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം.

2025 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ നികുതിക്ക് ശേഷമുള്ള ലാഭത്തില്‍ 22 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. 26,120 കോടി രൂപയാണ് ലാഭം. മുന്‍വര്‍ഷം ഇത് 21,434 കോടി രൂപയായിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ ജിയോ പ്ലാറ്റ്ഫോംസിന്റെ പ്രവര്‍ത്തന വരുമാനം 17 ശതമാനം വര്‍ധനയോടെ 128218 കോടി രൂപയിലെത്തി. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1,09,558 കോടി രൂപയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Startup

രാജ്യത്തിനകത്തും പുറത്തുമുള്ള പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സ്റ്റാര്‍ട്ടപ്പാണ് എക്‌സ്‌പ്ലോര്‍

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

Personal Finance

1994-ല്‍ സ്ഥാപിതമായ ഇംപറ്റസ് അര്‍ത്ഥസൂത്ര കസ്റ്റമൈസ്ഡ് പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവനങ്ങള്‍, വെല്‍ത്ത് മാനേജ്മെന്റ്, മ്യൂച്വല്‍ ഫണ്ട് വിതരണം, ഇക്വിറ്റി നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് മാനേജ്മെന്റ് തുടങ്ങി വൈവിധ്യം നിറഞ്ഞ നിരവധി സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നുണ്ട്.

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌