റിലയന്‍സ് ജിയോ പുതിയ എയര്‍ഫൈബര്‍ ഉപയോക്താക്കള്‍ക്കായി ഫ്രീഡം ഓഫര്‍ പ്രഖ്യാപിച്ചു. ഈ ഓഫറിലൂടെ, ജിയോ എയര്‍ ഫൈബറിന്റെ പുതിയ കണക്ഷനുകള്‍ക്ക് 1000 രൂപ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് ഒഴിവാക്കി 30% കിഴിവ് ലഭിക്കും. 3121 രൂപയുടെ പ്ലാന്‍ 2121 രൂപയ്ക്ക് ലഭ്യമാകും. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 15 വരെയാണ് പ്ലാനിന്റെ കാലാവധി. ഓഗസ്റ്റ് 15-ന് മുമ്പ് ബുക്ക് ചെയ്യുന്നതും ആക്ടിവേറ്റ് ചെയ്യുന്നതുമായ എല്ലാ കണക്ഷനുകള്‍ക്കും ഓഫര്‍ ലഭിക്കും.
കൂടാതെ എയര്‍ ഫൈബര്‍ 5ജി, പ്ലസ് ഉപയോക്താക്കള്‍ക്കും ഓഫര്‍ ലഭ്യമാണ്. 3 മാസം, 6 മാസം, 12 മാസം കാലാവധിയുള്ള എല്ലാ പ്ലാനുകള്‍ക്കും ഓഫര്‍ ലഭിക്കും. ഇന്ത്യയിലെ വീടുകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനും ഇന്ത്യയെ ഒരു ഡിജിറ്റല്‍ സമൂഹമാക്കി മാറ്റുന്നതിനുമായി എല്ലാവര്ക്കും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
1.2 കോടിയിലധികം വീടുകളില്‍ നിലവില്‍ സേവനം നല്‍കുന്ന ജിയോ എയര്‍ ഫൈബര്‍ 99.99% സേവന മികവോടെ അതിവേഗം വളരുകയാണ്. പുതിയ എയര്‍ഫൈബര്‍ കണക്ഷന്‍ ലഭിക്കാന്‍ 60008-60008 എന്ന നമ്പറില്‍ മിസ്ഡ് കോള്‍ ചെയ്യാവുന്നതാണ്.

