Connect with us

Hi, what are you looking for?

News

മാനാഞ്ചിറയില്‍ മ്യൂസിക്കല്‍ ഫൗണ്ടനായി 2.4 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

പത്തുമാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ടൂറിസം വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി

കോഴിക്കോടിന്റെ സാംസ്‌കാരിക തിലകക്കുറി ആയ മാനാഞ്ചിറയില്‍ മ്യൂസിക്കല്‍ ഫൗണ്ടന്‍ തുടങ്ങാനായി 2.4 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. പത്തുമാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ടൂറിസം വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.

മലബാറിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ മുന്‍പന്തിയിലാണ് മാനാഞ്ചിറയുടെ സ്ഥാനമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പൈതൃക ശേഷിപ്പുകളും ചരിത്ര പശ്ചാത്തലവും കൊണ്ട് സമ്പന്നമായ മാനാഞ്ചിറയും മൈതാനവും പൊതുജനങ്ങള്‍ക്ക് സായാഹ്നം ചെലവഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. മ്യൂസിക്കല്‍ ഫൗണ്ടന്‍ സ്ഥാപിക്കുന്നത് ഇവിടം കൂടുതല്‍ ആകര്‍ഷകമാകും. സൗന്ദര്യവത്കരിച്ച മിഠായിത്തെരുവിനൊപ്പം മാനാഞ്ചിറയിലെ മ്യൂസിക്കല്‍ ഫൗണ്ടന്‍ കൂടിയാകുമ്പോള്‍ നൈറ്റ് ലൈഫ് കൂടുതല്‍ മികച്ചതാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മ്യൂസിക്കല്‍ ഫൗണ്ടന്‍ നിര്‍മ്മാണവും നാല് വര്‍ഷത്തെ അറ്റകുറ്റപ്പണി കരാറുമടക്കമാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

News

ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം

Entrepreneurship

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പുത്തന്‍ ഡിജിറ്റല്‍ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ബിസിനസ് നടത്തിപ്പിന്റെ വലിയ രീതിയില്‍ തന്നെ മാറ്റിമറിക്കുകയാണ്