മാരുതി സുസുക്കി ഇന്ത്യയുടെ (എംഎസ്ഐഎല്‍) ഓഹരികള്‍ ബുധനാഴ്ച 4 ശതമാനം ഉയര്‍ന്ന് എന്‍എസ്ഇയില്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന ലെവലായ 12,722.70 രൂപയിലെത്തി. 4 ലക്ഷം കോടി രൂപ വിപണി മൂലധനവുമായി കമ്പനി ഓഹരികളുടെ എലൈറ്റ് ക്ലബ്ബിലും ഇടം പിടിച്ചു.
നിലവില്‍ 13 കമ്പനികള്‍ കൂടി നാല് ലക്ഷം കോടി മൂല്യമുള്ള ഓഹരികളുടെ ക്ലബ്ബിലുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, ഇന്‍ഫോസിസ് തുടങ്ങിയവയാണ് ക്ലബ്ബിലെ പ്രധാനികള്‍.
കഴിഞ്ഞ 12 മാസത്തിനിടെ മാരുതിയുടെ ഓഹരിവിലയിലുണ്ടായത് 50 ശതമാനം വര്‍ധനയാണ്. 2024ല്‍ മാത്രം ഓഹരി 23 ശതമാനം കുതിച്ചു.

