2024 കലണ്ടര്‍ വര്‍ഷത്തിലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ചയെക്കുറിച്ചുള്ള പ്രവചനം ഗോള്‍ഡ്മാന്‍ സാക്സ് 6.7 ശതമാനത്തിലേക്ക് ഉയര്‍ത്തി. 10 ബേസിസ് പോയിന്റുകളാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
കലണ്ടര്‍ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പലിശ നിരക്ക് കുറയ്ക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ് പ്രതീക്ഷിക്കുന്നു. ”ആര്‍ബിഐയില്‍ നിന്ന് മൊത്തം 50 ബേസിസ് പോയിന്റ് (ബിപിഎസ്) നിരക്ക് കുറയ്ക്കല്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കലണ്ടര്‍ വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 25 ബേസിസ് പോയന്റും 2025 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 25 ബേസിസ് പോയന്റും വീതം കുറയ്ക്കുമെന്നാണ് അനുമാനം,” ഗോള്‍ഡ്മാന്‍ സാക്സിലെ വിദഗ്ധരായ ആന്‍ഡ്രൂ ടില്‍ട്ടണ്‍, ശന്തനു സെന്‍ഗുപ്ത, അര്‍ജുന്‍ വര്‍മ്മ എന്നിവര്‍ എഴുതി.
കലണ്ടര്‍ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ് പ്രതീക്ഷിക്കുന്നു
2024 ജനുവരി-ഏപ്രില്‍ കാലഘട്ടത്തില്‍ ഇന്ത്യയുടെ പണപ്പെരുപ്പം ശരാശരി 3.4 ശതമാനം ആയിരുന്നു. കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 4-4.5 ശതമാനത്തിലേക്ക് ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ഗോള്‍ഡ്മാന്‍ സാക്‌സിലെ വിശകലന വിദഗ്ധര്‍ പറഞ്ഞു. ഉല്‍പ്പാദന ചെലവ് ഉയരുന്നത് മൂലം സാധനങ്ങളുടെ വില വര്‍ധിക്കുന്നതാണ് ഇതിന് കാരണം.

